national news
കേദാര്‍നാഥിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്ന് ബി.ജെ.പി എം.എല്‍.എ; വിമര്‍ശനം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
12 hours ago
Sunday, 16th March 2025, 9:28 pm

ഭോപ്പാല്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം. കേദാര്‍നാഥ് എം.എല്‍.എ ആശാ നൗട്ടിയാലിന്റേതാണ് വിവാദ പരാമര്‍ശം.

ചില അഹിന്ദുക്കള്‍ ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രദേശത്ത് ചിലര്‍ മാംസവും മത്സ്യവും മദ്യവും വിളമ്പുന്നുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം അത്യാവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.

‘കേദാര്‍നാഥ് ധാമിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന എന്തെങ്കിലും ചിലര്‍ ചെയ്യുന്നുണ്ടെങ്കില്‍, അവരുടെ പ്രവേശനം നിരോധിക്കണം. അവര്‍ തീര്‍ച്ചയായും പുറത്തുനിന്ന് വന്ന് ധാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അഹിന്ദുക്കളാണ്, എം.എല്‍.എ ആരോപിച്ചു.

അതേസമയം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നടത്തുന്നത് ബി.ജെ.പി നേതാക്കളുടെ ശീലമാണെന്നും എത്രകാലം എല്ലാ കാര്യങ്ങളെയും നിങ്ങള്‍ മതവുമായി ബന്ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു.

Content Highlight: BJP MLA demands to stop entry of non-Hindus to Kedarnath; Criticism strong