Advertisement
Entertainment
എസ്. ജാനകിയെയും പി. സുശീലയെയും പോലെ ലെജന്റ് ആയിരുന്നു അമ്മയും, മലബാറില്‍ നിന്നായതുകൊണ്ട് അറിയപ്പെട്ടില്ല; തുറന്നുപറഞ്ഞ് യുവഗായിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 03, 07:30 am
Sunday, 3rd January 2021, 1:00 pm

സിനിമാ പിന്നണി ഗാനങ്ങളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയയായ യുവഗായികയാണ് ശ്രേയ രാഘവ്. ശ്രേയയുടെ പുതിയ ആല്‍ബമായ കണ്‍കള്‍ നീയേ യൂട്യൂബില്‍ തരംഗമായി ഓടിക്കൊണ്ടിരിക്കുകയാണ്.

മുന്‍ഗായിക പാലയാട് യശോദയുടെ മകള്‍ കൂടിയായ ശ്രേയ തന്റെ പാട്ടിനെക്കുറിച്ചും അമ്മയെക്കുറിച്ചും തുറന്നുപറയുകയാണ് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍. എസ്.ജാനകി, പി.സുശീല എന്നിവരെപ്പോലെ ലെജന്റ് ആയിരുന്നു തന്റെ അമ്മയെന്നും എന്നാല്‍ മലബാറില്‍ നിന്നായതുകൊണ്ട് അധികം ശ്രദ്ധിക്കപ്പെടാതെ പോയതാണെന്നും അഭിമുഖത്തില്‍ ശ്രേയ പറയുന്നു.

അമ്മയുടെ ഹിറ്റ് പാട്ടുകള്‍ ശ്രേയ അഭിമുഖത്തില്‍ പാടുകയും ചെയ്തു. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയ പാലയാട് യശോദ നസീറിനും ഷീലയ്ക്കുമൊപ്പം തങ്കക്കുടം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കവര്‍ സോങ്ങുകളേക്കാള്‍ കൂടുതല്‍ ഇഷ്ടം തനിക്ക് പിന്നണി ഗായികയായിരിക്കാനാണെന്നും ശ്രേയ പറയുന്നു. കിസ്മത്, റോള്‍മോഡല്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തില്‍ ശ്രദ്ധേയയായി മാറിയത്.

പുതിയ ഗാനമായ ‘കണ്‍കള്‍ നീയേ’ എന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ ശ്രേയ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. സംവിധായകനും നടനുമായ സാജിദ് യഹിയയാണ് ‘കണ്‍കള്‍ നീയേ’ വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Youth singer sreya rakhav says about her old singer mother