കണ്ണൂര്‍: കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
മന്ത്രി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് കെ റെയില്‍ വിശദീകരണ യോഗം നടക്കുന്നത്. മന്ത്രി എം.വി. ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
പ്രതിഷേധം വിളിച്ച് യോഗം നടക്കുന്ന ഓഡിറ്റോറിയത്തിനകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും യോഗത്തിന്റെ സംഘാടകരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉദ്ഘാടനയോഗം നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടക്കുകയായിരുന്നു.
തുടര്‍ന്ന് ഓഡിറ്റോറിയത്തിന് പുറത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുനിന്ന് പ്രതിഷേധം തുടരുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പൊലീസ് ഇടപെട്ടത്. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതിഷേധക്കാര്‍ ഓഡിറ്റോറിയത്തിന് പുറത്തെത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനെത്തിയ ജയ്ഹിന്ദ് ടി.വിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരടമുള്ളവരെ പൊലീസ് മര്‍ദ്ദിച്ചു എന്നാണ് പരാതി.