Entertainment
മമ്മൂക്കയെ ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ: പ്രൊഡക്ഷൻ ഡിസൈനർ ഷിജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 06:02 am
Thursday, 10th April 2025, 11:32 am

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്നാണ് (വ്യാഴം) തിയേറ്ററിൽ എത്തിയത്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ബസൂക്കയുടെ പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം.

ബസൂക്കയിൽ ആർട്ട് ഡയറക്ഷന് വേണ്ടി വലിയൊരു ബഡ്ജറ്റ് ചെലവായെന്ന് പ്രൊഡക്ഷൻ ഡിസൈനർ ഷിജി പറയുന്നു. ആ സിനിമ അത്രയും വലിയ സ്കെയിൽ സിനിമയാണെന്നും ആർട്ട് ഡയറക്ഷനാണ് പടത്തിലെ ഒരു 80 ശതമാനവും നിറഞ്ഞുനിൽക്കുന്നതെന്നും ഷിജി പറഞ്ഞു.

ആർട്ട് ഇല്ലെങ്കിൽ ആ സിനിമ അതുപോലെ ക്രിയേറ്റ് ചെയ്യാൻ പറ്റില്ലെന്നും മമ്മൂട്ടിയെ ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോയെന്നും എത്ര സെറ്റുകൾ ഇട്ടുവെന്ന് തനിക്ക് തന്നെ അറിയില്ലെന്നും ഷിജി പറയുന്നു.

ചെറിയ ബഡ്ജറ്റിൽ വിശ്വസനീയമായ രീതിയിൽ എങ്ങനെ റീക്രിയേറ്റ് ചെയ്യാമെന്നാണ് താൻ നോക്കിയതെന്നും ഷിജി കൂട്ടിച്ചേർത്തു. സിനിമാദിക്യൂ ചാനലിനോട് സംസാരിക്കുകയായിരുന്നു ഷിജി.

‘ബസൂക്കയിൽ ആർട്ട് ഡയറക്ഷന് വേണ്ടി വലിയൊരു ബഡ്ജറ്റ് ഉണ്ടായിരുന്നു. കാരണം ആ സിനിമ അത്രയും വലിയ സ്കെയിൽ സിനിമയാണ്. ആർട്ട് ഡറക്ഷനാണ് പടത്തിലെ ഒരു 80 ശതമാനവും നിറഞ്ഞുനിൽക്കുന്നത്. ആർട്ട് ഇല്ലെങ്കിൽ ആ സിനിമ അതുപോലെ ക്രിയേറ്റ് ചെയ്യാൻ പറ്റില്ല.

മഞ്ഞുമ്മൽ ബോയ്സിൽ ആ ഒരു ഗുഹയ്ക്ക് വേണ്ടിയാണെങ്കിൽ അതുപോലെ തന്നെ ഈ സിനിമയിലും ഓരോ കാര്യങ്ങളുണ്ട്. അതുണ്ടെങ്കിലാണ് ഈ സിനിമ നടക്കുകയുള്ളു. ഇക്കാനെ ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ?

അപ്പോൾ കോയമ്പത്തൂർ ബസ് സ്റ്റാൻഡ് കൊച്ചിയിൽ എങ്ങനെ ഉണ്ടാക്കാമെന്നാണ് ആദ്യത്തെ ചോദ്യം. എത്ര സെറ്റിട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. എല്ലാം സെറ്റ് ആണ്. ഓരോന്നും ചെറിയ ബഡ്ജറ്റിൽ വിശ്വസനീയമായ രീതിയിൽ എങ്ങനെ റീക്രിയേറ്റ് ചെയ്യാം എന്നാണ് നോക്കിയത്,’ ഷിജി പറയുന്നു.

Content Highlight: Production Designer Shiji Talks About Bazooka Movie