സിനിമാപ്രേമികള്‍ക്ക് ഒരുപാട് പരിചിതയാണ് അനുപമ ചോപ്ര. എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ചലച്ചിത്ര നിരൂപകയുമായ അവര്‍ മലയാള സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാള്‍കൂടിയാണ്.
ഇപ്പോള്‍ മലയാള സിനിമകള്‍ എത്രത്തോളം കാണാറുണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അനുപമ ചോപ്ര. തനിക്ക് പറ്റാവുന്നിടത്തോളം കാണാന്‍ ശ്രമിക്കാറുണ്ടെന്നാണ് അവര്‍ പറയുന്നത്.
അവസാനമായി കണ്ട മലയാള സിനിമ ഏതാണെന്ന ചോദ്യത്തിന് മമ്മൂട്ടി നായകനായി എത്തിയ ചിത്രമായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നാണ് അനുപമ മറുപടി പറഞ്ഞത്.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ ചോപ്ര. മലയാള സിനിമകള്‍ കാണുമ്പോള്‍ എന്താണ് അതില്‍ നിന്ന് ലഭിക്കുകയെന്ന് ആദ്യമേ മനസിലാക്കാന്‍ സാധിക്കില്ലെന്നും പല സിനിമകളും ഞെട്ടിക്കുമെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ എനിക്ക് പറ്റാവുന്നിടത്തോളം മലയാള സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് ആണ് ഞാന്‍ അവസാനമായി കണ്ട മലയാള സിനിമ.
എനിക്ക് അതിന്റെ സ്റ്റോറി ടെല്ലിങ്ങും കഥാപാത്രങ്ങളും ഒരുപാട് ഇഷ്ടമായി. അത് വളരെ അണ്‍എക്‌സ്‌പെക്റ്റഡായിരുന്നു. മലയാള സിനിമകള്‍ കാണുമ്പോള്‍ എന്താണ് അതില്‍ നിന്ന് ലഭിക്കുകയെന്ന് നമുക്ക് ആദ്യമേ മനസിലാക്കാന്‍ സാധിക്കില്ല, അവ എപ്പോഴും നമ്മളെ ഞെട്ടിക്കും,’ അനുപമ ചോപ്ര പറയുന്നു.
അനുപമ ചോപ്ര:
എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും ചലച്ചിത്ര നിരൂപകയുമായ അനുപമ ചോപ്ര ഫിലിം കമ്പാനിയന്റെ സ്ഥാപകയും എഡിറ്ററുമായിരുന്നു.
എന്‍.ഡി.ടി.വി, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയില്‍ ചലച്ചിത്ര നിരൂപകയായിരുന്നു അനുപമ. നിലവില്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടറില്‍ വര്‍ക്ക് ചെയ്യുകയാണ് അനുപമ ചോപ്ര.
Content Highlight: Anupama Chopra Talks About Mammootty’s Domonic And The Ladies Purse Movie