കൊച്ചി: ദേശീയപാത ഉപരോധിച്ച് നടത്തിയ സമരത്തിനിടെ നടന് ജോജു ജോര്‍ജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ടോണി ചമ്മണി ഒളിവിലെന്ന വാര്‍ത്ത നിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍.
ടോണി ചമ്മണി ഒളിവിലെന്ന വാര്‍ത്ത കണ്ട് അദ്ദേഹത്തെ വിളിച്ചിരുന്നെന്നും അപ്പോള്‍ അദ്ദേഹം എറണാകുളം ഡി.സി.സി ഓഫീസിലുണ്ടായിരുന്നു എന്നുമാണ് രാഹുല്‍ പറഞ്ഞത്.
ടോണി ചമ്മണി ഒളിവിലെന്ന വാര്‍ത്ത നല്കിയ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ അക്രമിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ മാങ്കുട്ടത്തിലിന്റെ പ്രതികരണം.
‘ടോണി ചെമ്മണി ഒളിവില്‍, അറസ്റ്റ് ഭയന്ന് മുങ്ങി എന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്ത കണ്ട് ടോണി ചേട്ടനെ വിളിച്ചപ്പോള്‍ അദ്ദേഹം എറണാകുളം ഡി.സി.സിയിലുണ്ട്! പെട്ടെന്ന് ചെന്നാല്‍ അറസ്റ്റ് ചെയ്യാം.
അതുപോട്ടെ. പറഞ്ഞുവന്നത് ഇത്തരം പിതൃശൂന്യ വാര്‍ത്തകള്‍ പടച്ചുവിടുന്ന റിപ്പോര്‍ട്ടറിന്റെ മാധ്യമ ധര്‍മ്മത്തെക്കുറിച്ചാണ്. ജീവിക്കുവാന്‍ നിവര്‍ത്തിയില്ലാതെ മോഷ്ടിക്കുവാന്‍ ഇറങ്ങിയവരെ പറ്റി കേട്ടിട്ടുണ്ട്, അതിലും അധപ്പതനമാണ് റിപ്പോര്‍ട്ടര്‍.