national news
യോഗിയുടെ വഴിയില്‍ കന്നുകാലികളുണ്ടാകരുത്; യോഗി ആദിത്യനാഥിന്റെ ഗംഗായാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് എഞ്ചിനീയര്‍മാരോട് യു.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 28, 07:04 am
Tuesday, 28th January 2020, 12:34 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിട്ട് പി.ഡബ്ല്യു.ഡി. ഇതിനായി ഒമ്പത് ജൂനിയര്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി 29 നാണ് യോഗി മിര്‍സാപൂരിലെത്തുന്നത്. യോഗിയുടെ യാത്രാമധ്യേ കന്നുകാലികള്‍ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.

എഞ്ചിനീയര്‍മാര്‍ പല സ്ഥലങ്ങളിലായി കന്നുകാലികളെ ‘പിടിച്ചുകെട്ടാനായി’ കയറുമായി നില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ട് മുതല്‍ പത്ത് വരെ കയറുകളുമായി എഞ്ചിനീയര്‍മാര്‍ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബിജ്‌നോറില്‍ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗായാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസമാണ് ഗംഗായാത്ര നീണ്ടുനില്‍ക്കുന്നത്. രണ്ട് വഴികളിലൂടെയാണ് യാത്ര പോകുന്നത്.

ഉത്തര്‍പ്രദേശില്‍ ഗോവധനിരോധനത്തിന് ശേഷം തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികളുടെ എണ്ണം വര്‍ധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഛത്തീസ്ഗഢ് മാതൃകയില്‍ സംസ്ഥാനത്ത് ഗോശാലകള്‍ നിര്‍മ്മിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO: