Sabarimala Temple
പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ; എസ്.പി യതീഷ് ചന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 19, 03:32 am
Monday, 19th November 2018, 9:02 am

പമ്പ: ശബരിമലയില്‍ പാര്‍ട്ടികാര്‍ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്‍ക്കും തൊഴേണ്ടേ എന്നും എസ്.പി യതീഷ് ചന്ദ്ര.

നേതാക്കള്‍ അടക്കം ആരും തൊഴുത് മടങ്ങുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. സന്നിധാനത്തെ രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ല. കുട്ടികളെ കാണിച്ച് സന്നിധാനത്ത് തമ്പടിക്കാന്‍ അനുവദിക്കില്ല. രാഷ്ട്രീയ നേതാക്കള്‍ സന്നിധാനത്തെത്തി സഘര്‍ഷാവസ്ഥ സൃഷ്ടിച്ച് മറ്റ് ഭക്തന്മാര്‍ക്ക് യാത്രാ തടസ്സം സൃഷ്ടിക്കരുത്. രാഷ്ട്രീയക്കാര്‍ പമ്പയില്‍ തമ്പടിക്കുന്നത് മറ്റ് ഭക്തമാര്‍ക്ക് ബുദ്ധിമുണ്ടാക്കുന്നുണ്ട് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.


കെ.പി. ശശികല വീണ്ടും സന്നിധാനത്തേക്ക്; പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തിരിച്ചിറങ്ങുമെന്ന് പൊലീസിന് ഉറപ്പ് നല്‍കി


ഇന്നലെ രാത്രി സന്നിധാനത്തുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ നേതാക്കളെ സന്നിധാനത്ത് ക്യാമ്പ് ചെയ്യാന്‍ അനുവദിക്കില്ല. ഒരു മണിക്ക് നട അടക്കുന്നതിന് മുന്‍മ്പ് ഭക്തന്മാര്‍ തൊഴുതിറങ്ങണം. ആയിരക്കണക്കിന് ഭക്തന്മാര്‍ ദിവസേന ശബരിമലയില്‍ പോകുന്നുണ്ട്. ചിലരെ മാത്രം ഞങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകില്ലേ. അദ്ദേഹം ചോദിച്ചു.

തേങ്ങ കൊണ്ട് തലക്കടിക്കുക പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന അക്രമകാരികളെ അറസ്റ്റ് ചെയ്യുന്നത് ഭക്തന്മാരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആണ്. സുഖമമായി ദര്‍ശനം നടത്താന്‍ അനുവധിക്കുക എന്നത് മാത്രമാണ് പൊലീസിന്റെ ലക്ഷ്യം. അങ്ങനെ ഉള്ള പൊലീസുകാര്‍ക്കെതിരെ സമുഹ മാധ്യമങ്ങളിലുടെ ചിലര്‍ വളരെ മോശമായ രീതിയില്‍ അവരവരുടെ നിലവാരത്തിനനുസരിച്ച് പലതും പ്രചരിപ്പിക്കുണ്ട്.


നിരോധനാഞ്ജ ലംഘിച്ച് സന്നിധാനത്തെ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു


25 മിനുറ്റ് ബസ് യാത്രയ്ക്കും ഒന്നര മണിക്കൂര്‍ മല കയറാനുമെടുത്താല്‍ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും ഒരുപാട് സമയം ബാക്കിയുണ്ട്. അത് ചെയ്യണമെന്നും സന്നിധാനത്തേക്ക് പോകുന്ന എല്ലാരും അവിടെ തമ്പടിക്കരുത് എന്നും മാത്രമാണ് പൊലീസ് പറയുന്നത്. പാര്‍ട്ടി നേതാക്കള്‍ക്ക് മാത്രം താഴുതാല്‍ പോരല്ലോ, സാധരണക്കാരായ ഭക്തന്മാര്‍ക്കും തൊഴാന്‍ ഉള്ള അവസരം ലഭിക്കേണ്ടേ. ശബരിമല ദര്‍ശനത്തിനെത്തിയ കെ.പി ശശികലയ്ക്ക് നിലയ്ക്കലില്‍ നിന്നും നിര്‍ദേശങ്ങള്‍ നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര.

അതേസമയം, കെ.പി ശശികല പേരക്കുട്ടികള്‍ക്ക് ചോറൂണ് നടത്താന്‍ എത്തിയതാണെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വന്നതല്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ കത്ത് ശശികല കൈപറ്റുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ മല ഇറങ്ങുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.