അക്ഷയ് കുമാറിന് സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ മനസിലായി: യാമി ഗൗതം
Film News
അക്ഷയ് കുമാറിന് സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ മനസിലായി: യാമി ഗൗതം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th June 2022, 10:17 pm

ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് അക്ഷയ് കുമാര്‍. നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അമിത് റായിയുടെ ഓ മൈ ഗോഡ് ടു, അഭിഷേക് ശര്‍മയുടെ രാം സേതു, രാജ് മേത്തയുടെ സെല്‍ഫി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

ഓ മൈ ഗോഡ് ടുവില്‍ യാമി ഗൗതമാണ് അക്ഷയ്‌യുടെ നായികയായി എത്തുന്നത്. ചിത്രത്തോട് ഏറ്റവും അഭിനിവേശമുള്ളത് അക്ഷയ്ക്കാണെന്ന് പറയുകയാണ് യാമി. പിങ്ക് വില്ലയോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘അദ്ദേഹം വളരെ നല്ല ഒരു നിര്‍മാതാവാണ്, കൂടാതെ ഈ സിനിമയോട് വളരെയധികം അഭിനിവേശമുള്ള ഒരാളാണ്. സിനിമയെ പറ്റി സംസാരിക്കാന്‍ വന്നപ്പോള്‍ ചിത്രത്തിനായി ഏറ്റവും മികച്ച ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ അക്ഷയ് ആഗ്രഹിക്കുന്നതായി തോന്നി.

പിന്നെ പങ്കജ് ത്രിപാഠിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഏത് അവസരം ലഭിച്ചാലും വിനിയോഗിക്കും. അത്തരമൊരു മികച്ച നടനാണദ്ദേഹം. ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത പുതിയ ഒരു സബ്‌ജെക്ട് ആണിത്. അതിനാല്‍ അത് കാണാന്‍ രസകരമായിരിക്കും,’ യാമി പറഞ്ഞു.

സാമ്രാട്ട് പൃഥ്വിരാജാണ് അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മോശം പ്രതികരണമാണ് അക്ഷയ് കുമാര്‍ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. 250 കോടി മുതല്‍ മുടക്കിയ ചിത്രത്തിന് 50 കോടിയോളം കളക്ഷന്‍ മാത്രമാണ് നേടാനായത്.

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൗഹാന്റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തിയത്. മാനുഷി ചില്ലറിന്റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മാണം.

Content Highlight:  Yami Gautam says she realized about akshay kumar’s passion for cinema, When she spoke to him