'പ്രതികളെ സംരക്ഷിക്കാൻ പാടില്ല': പ്രതികരിക്കേണ്ട സമയത്ത് എഴുത്തുകാർ പ്രതികരിച്ചിച്ചുണ്ടെന്നും എഴുത്തുകാരൻ കെ.പി.രാമനുണ്ണി
Kerala News
'പ്രതികളെ സംരക്ഷിക്കാൻ പാടില്ല': പ്രതികരിക്കേണ്ട സമയത്ത് എഴുത്തുകാർ പ്രതികരിച്ചിച്ചുണ്ടെന്നും എഴുത്തുകാരൻ കെ.പി.രാമനുണ്ണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 10:48 pm

തിരൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ ആരും സംരക്ഷിക്കാൻ പാടില്ലെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. കൊലപാതകത്തെ എല്ലാവരും തള്ളിപറയേണ്ടതാണെന്നും രാഷ്​ട്രീയ കൊലപാതകങ്ങൾ കേരളത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു.

Also Read അധ്യാപകരുടെ ലൈംഗിക ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള ക്രൂരതകള്‍ കുട്ടികള്‍ തുറന്നു പറയുന്നു; സര്‍ക്കാര്‍ ഉടനെ ഇടപെട്ടില്ലെങ്കില്‍ നിലമ്പൂര്‍ ആശ്രമം സ്‌കൂളില്‍ ഇനിയും ആദിവാസി കുട്ടികള്‍ കൊല്ലപ്പെട്ടേക്കാം

കൊലപാതകികൾക്ക് സംരക്ഷണം നൽകുന്നത് സി.പി.ഐ.എമ്മിനെ ഗതികേടിലാകുമെന്നും അവർ അത് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കെ.പി.രാമനുണ്ണി പറഞ്ഞു. പ്രതികൾക്ക് സംരക്ഷണം നൽകാനോ കുടുംബത്തെ സംരക്ഷിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കവി സച്ചിദാനന്ദനുമായി ചേര്‍ന്ന് രാഷ്​ട്രീയ കൊലപാതകങ്ങൾക്കെതിരെ ഒരു കൂട്ടായ്മ രൂപവത്​കരിക്കുന്നത് ചര്‍ച്ച ചെയ്യും. അദ്ദേഹം പറഞ്ഞു.

“ഇതില്‍ രാഷ്​ട്രീയ പാര്‍ട്ടി അംഗങ്ങളെയും ഉള്‍പ്പെടുത്തും. പ്രതികരിക്കേണ്ട സമയത്തെല്ലാം എഴുത്തുകാര്‍ പ്രതികരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ക്ക് ഭയമില്ല. കേന്ദ്ര സര്‍ക്കാറി​ന്റെ തെറ്റായ നടപടികൾക്കെതിരെയും എഴുത്തുകാര്‍ പ്രതികരിക്കുന്നുണ്ട്” അദ്ദേഹം വ്യക്തമാക്കി.

Also Read സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര ഹൂഡ കോൺഗ്രസിന്റെ ഭാഗമാകുന്നു

പെരിയ സംഭവത്തിൽ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ കേരളാ സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സ്ഥാപിക്കുകയും ചെയ്യുകയുണ്ടായി.

‘സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.