തൃശൂര്‍: ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ലീല നമ്പൂതിരിപ്പാട് എന്നായിരുന്നു യഥാര്‍ത്ഥ പേര്. 87 വയസായിരുന്നു.
സുമംഗല എന്ന തൂലിക നാമം സ്വീകരിക്കുകയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി അമ്പതോളം കഥകളും ലഘുനോവലുകളും സുമംഗല എഴുതിയിട്ടുണ്ട്. മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികള്‍.
സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാര്‍ഡ്, കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാര്‍ഡ്, കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.
ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക