Entertainment
'ഞങ്ങള്‍ വിചാരിച്ചിരുന്നത് ചേട്ടന്‍ ഔട്ട് ആയെന്നാണ്'; ചാന്‍സ് ചോദിച്ച് വിളിച്ചപ്പോള്‍ ആ സംവിധായകന്‍ പറഞ്ഞു: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 08:15 am
Friday, 11th April 2025, 1:45 pm

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാള സിനിമയില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു താരമായി മാറിയിരിക്കുകയാണ് നടന്‍ സൈജു കുറുപ്പ്.

കരിയറില്‍ നിന്നും പൂര്‍ണമായി സൈജുവിന് വിട്ടുനില്‍ക്കേണ്ടി വന്ന ഒരു സമയമുണ്ടായിരുന്നു. ആട് എന്ന ചിത്രത്തിലെ അറയ്ക്ക് അബുവാണ് സൈജുവിന് കരിയറില്‍ ഒരു ബ്രേക്ക് കൊടുക്കുന്നത്.

ആടില്‍ ഒരു വേഷത്തിന് വേണ്ടി താന്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനെ അങ്ങോട്ട് വിളിക്കുകയായിരുന്നെന്ന് സൈജു പറയുന്നു. താന്‍ ഫീല്‍ഡ് ഔട്ട് ആയിപ്പോയെന്നായിരുന്നു കരുതിയതെന്ന് മിഥുന്‍ പറഞ്ഞതെന്നും സൈജു പറയുന്നു.

ഒപ്പം അറയ്ക്കല്‍ അബുവെന്ന കഥാപാത്രത്തെ കുറിച്ചും സൈജു കുറുപ്പ് സംസാരിച്ചു.

‘അറയ്ക്കല്‍ അബു കുറച്ച് ഡിഫിക്കല്‍റ്റ് ആയിട്ടുള്ള ക്യാരക്ടര്‍ ആണ്. ആദ്യമായിട്ട് ഞാന്‍ അത് ചെയ്യുമ്പോള്‍. അതില്‍ എനിക്ക് റെഫറന്‍സ് ഇല്ല, ഹോംവര്‍ക്ക് ചെയ്തിട്ടില്ല.

അന്ന് എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് സിനിമകളില്ല. എനിക്ക് ബ്രേക്ക് കിട്ടിയെങ്കിലും ഭയങ്കര ഫ്‌ളോ വന്നിട്ടില്ല. ഒന്നാമത്തേത് ഞാന്‍ ആടില്‍ ചാന്‍സ് ചോദിച്ചാണ് കയറിയിക്കുന്നത്.

അപ്പോള്‍ നമ്മള്‍ ഡയറക്ടറെ എങ്ങനെയെങ്കിലും ഇംപ്രസ് ചെയ്യിക്കണമല്ലോ. ചാന്‍സ് ചോദിക്കാന്‍ ഞാന്‍ ആദ്യമായിട്ട് മിഥുനെ വിളിച്ചപ്പോള്‍ മിഥുന്‍ എന്നോട് പറഞ്ഞത് ചേട്ടാ ഞാനും എന്റെ സുഹൃത്തുക്കളും വിചാരിച്ചിരുന്നത് ചേട്ടന്‍ ഔട്ട് ആയ നടനാണെന്നാണ് എന്നായിരുന്നു.

ഇവര്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇവരെ ഞാന്‍ ഇനി ഇപ്പോള്‍ എങ്ങനെയാണ് ഇംപ്രസ് ചെയ്യേണ്ടത്. എന്നെ ഓള്‍റെഡി കാസ്റ്റ് ചെയ്തു. അങ്ങനെ ആലോചിച്ച ശേഷം ഞാന്‍ മിഥുനെ വിളിച്ചു.

എന്തെങ്കിലും ചേഞ്ചുകള്‍ ഉണ്ടോ എന്നറിയണമല്ലോ. പടം തുടങ്ങാനും പോകുകയാണ്. കോണ്‍ട്രാക്ട് ഒന്നും എഴുതുന്നില്ലല്ലോ. അങ്ങനെ വിളിച്ചിട്ട്, മിഥുന്‍ നമ്മുടെ ഷൂട്ട് പറഞ്ഞ ഡേറ്റിന് തന്നെയല്ലേ എന്ന് ചോദിച്ചു.

ആ ചേട്ടാ അതെ എന്ന് പറഞ്ഞു. ഞാന്‍ എന്തെങ്കിലും ഹോം വര്‍ക്ക് ചെയ്യേണ്ടതായിട്ടുണ്ടോ എന്ന് ചോദിച്ചു. എന്റെ പൊന്നു ചേട്ടാ ഒന്നും ഇല്ല നിങ്ങള്‍ താടിയും മീശയും വളര്‍ത്തി ലൊക്കേഷനിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞു.

ശരി. അങ്ങനെ ലൊക്കേഷനിലെത്തി കോസ്റ്റിയൂമൊക്കെയിട്ടു. പിന്നെ അതങ്ങ് ചെയ്യുകയാണ്. ഞാന്‍ ഹോം വര്‍ക്കും ചെയ്തിട്ടില്ല. എനിക്ക് റഫറന്‍സ് പിടിക്കാന്‍ ഒരാളില്ല. ഞാന്‍ ചെയ്യുന്ന മിക്കവാറും ക്യാരക്ടറില്‍ എവിടുന്നെങ്കിലുമൊക്കെ ഒരു റഫറന്‍സ് പിടിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

ആട് 1 ലെ ആ കഥാപാത്രം ചെയ്യാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനേക്കാള്‍ കുറച്ച് പ്രയാസമായിരുന്നു ആട് 2. കാരണം അറയ്ക്കല്‍ അബുവിന്റെ സ്വഭാവം എന്താണെന്ന് റിവീല്‍ഡ് ആല്ലോ.

ഇയാള്‍ ഒരു പേടിച്ചുതൂറിയാണ്. ഇനി 2ാം ഭാഗത്തില്‍ എങ്ങനെ അഭിനയിക്കും എന്നതായിരുന്നു കണ്‍ഫ്യൂഷന്‍. മിഥുന്‍ പറഞ്ഞത് ചേട്ടാ ചേട്ടന്‍ അങ്ങ് ബിഹേവ് ചെയ്താല്‍ മതിയെന്നാണ്.

ആള്‍ക്കാര്‍ ആദ്യഭാഗം ഓര്‍ത്തിരിക്കുകയൊന്നുമല്ല. സീന്‍ ഡിമാന്റ് ചെയ്യുന്നത് അതുപോലെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഇനി ആടിന്റെ മൂന്നാം ഭാഗം വരുന്നുണ്ട്.

ഫുള്‍ കോമഡിയാണ്. എങ്കിലും ചെറിയൊരു ഴോണര്‍ ഷിഫ്റ്റുണ്ട്. അതൊരു സസ്‌പെന്‍സാണ്. ഭയങ്കര രസമാണ്. അറയ്ക്കല്‍ അബുവിന് കുതിര സവാരിയൊക്കെയുണ്ട്. അതെനി ഇപ്പോള്‍ ചെറുതായിട്ട് ഒന്നു പഠിക്കേണ്ടി വരും(ചിരി). എല്ലാവരും വളരെ എക്‌സൈറ്റഡാണ്.

Content Highlight: Actor Saiju Kurup about Aadu 3 and Midhun Mannueal Thomas