സെൻസർഷിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഖാലിദ് റഹ്മാൻ. സെൻസർഷിപ്പ് എന്ന് പറയുന്നത് ഗവൺമെൻ്റ് ഏർപ്പെടുത്തിയ പരിപാടിയാണെന്നും അതിന് നല്ല വശവും ചീത്ത വശവും ഉണ്ടെന്ന് ഖാലിദ് പറയുന്നു. ക്രിയേറ്റീവ് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നോട് ചോദിച്ചാൽ തനിക്ക് അതിൽ എതിർപ്പും ബുദ്ധിമുട്ടും ഉണ്ടെന്ന് ഖാലിദ് പറയുന്നു.
എന്നാൽ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഉറപ്പായിട്ടും സെൻസർഷിപ്പ് വേണമെന്നാണ് താൻ പറയുകയെന്നും ഖാലിദ് പറഞ്ഞു. സിനിമ ബിഗ് മീഡിയയാണെന്നും ഒരുപാട് പേരെ ഇൻഫ്ലൂവൻസ് ചെയ്യാൻ സാധിക്കുമെന്നും ഖാലിദ് പറയുന്നു. അത് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നും ഖാലിദ് കൂട്ടിച്ചേർത്തു. ആലപ്പുഴ ജിംഖാനയുടെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാലിദ് റഹ്മാൻ.
‘സെൻസർഷിപ്പ് എന്ന് പറയുന്നത് ഗവൺമെൻ്റ് ഏർപ്പെടുത്തിയ ഒരു പരുപാടിയാണല്ലോ? അപ്പോൾ അവർ ഒരു പരിപാടി ചെയ്യുമ്പോൾ അതിന് ഒരു നല്ല കാര്യവും ഉണ്ടാകും ചീത്തവശങ്ങളുമുണ്ടാകും. അതുപോലെ സെൻസർഷിപ്പ് എന്നു പറയുന്ന പ്രക്രിയക്ക് ക്രിയേറ്റീവ് ആർട്ടിസ്റ്റ് എന്ന നിലയിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായം എന്ന് ചോദിച്ചാൽ എനിക്ക് അതിനോട് ബുദ്ധിമുട്ടുണ്ട്, എതിർപ്പുണ്ട്.
പക്ഷെ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഞാനത് ചിന്തിക്കുമ്പോൾ ഉറപ്പായിട്ടും സെൻസർഷിപ്പ് വേണമെന്ന് തന്നെയാണ് ഞാൻ പറയുക. കാരണം സിനിമ എന്ന് പറയുന്നത് ബിഗ് മീഡിയയാണ്. ഒരുപാട് പേരെ ഇൻഫ്ലൂവൻസ് ചെയ്യാൻ സാധിക്കുന്ന ഒരു മീഡിയയാണ്. അതുകൊണ്ട് തന്നെ നെഗറ്റീവ് ആയിട്ടും എങ്ങനെ വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം. നമ്മൾ ഒരുപാട് പ്രൊപ്പഗണ്ട സിനിമകൾ കാണുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ സെൻസർഷിപ്പിന് അതിൻ്റേതായ നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്,’ ഖാലിദ് റഹ്മാൻ പറയുന്നു.
ഖാലിദിൻ്റ ഏറ്റവും പുതിയ ചിത്രം ആലപ്പുഴ ജിംഖാന ഇന്നലെ (വ്യാഴം) തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതിയത്. രതീഷ് രവിയാണ് സംഭാഷണം.
Content Highlight: Khalid Rahman talking about Censorship