ലോകത്ത് ഒരു കോടി കടന്ന് രോഗബാധിതര്‍, അഞ്ച് ലക്ഷം മരണം; ലോകം കൊവിഡ് ആശങ്കയുടെ മുനമ്പില്‍
COVID-19
ലോകത്ത് ഒരു കോടി കടന്ന് രോഗബാധിതര്‍, അഞ്ച് ലക്ഷം മരണം; ലോകം കൊവിഡ് ആശങ്കയുടെ മുനമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th June 2020, 7:58 am

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധി ആരംഭിച്ച് 184 ദിവസം പിന്നിടുമ്പോള്‍, ലോകത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,461 പേര്‍ മരിച്ചു.

വൈറസിന്റെ വ്യാപനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മെയ് അവസാനം രോഗ വ്യാപനത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ജൂണില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ യതുടങ്ങിയ രാജ്യങ്ങളിലാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നത്. 25 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1.28 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 13.15 ലക്ഷവും റഷ്യ 5.2 അഞ്ച് ലക്ഷവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ