ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ കാണാന്‍ പോകുകയായിരുന്ന ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനേയും ഒപ്പമുണ്ടായിരുന്ന കമ്മീഷന്‍ അംഗങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തു. “ബലാത്സംഗം നിര്‍ത്തൂ” (റേപ്പ് രോകോ) ക്യാംപെയിനിന്റെ ഭാഗമായുള്ള കത്തുകള്‍ കൊടുക്കാനായാണ് ഇവര്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയത്.
ക്യാംപെയിനിന്റെ ഭാഗമായുള്ള അഞ്ചര ലക്ഷം കത്തുകള്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കാനാണ് ഇവര്‍ പോയത്. പ്രധാനമന്ത്രിയുടെ ഓഫീസിനേയും പൊലീസിനേയും വിവരം അറിയിച്ചാണ് ഇവര്‍ യാത്ര തിരിച്ചതെങ്കിലും വഴിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വനിത കമ്മീഷന്‍ അധ്യക്ഷയെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.
റേപ്പ് രുകോ ക്യാംപെയിനിന് പിന്തുണയറിച്ചുകൊണ്ട് ജനങ്ങള്‍ എഴുതിയ കത്തുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യമാണ് ക്യാംപെയിന്‍ മുന്നോട്ടു വെയ്ക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കോര്‍ഡിനേറ്റര്‍ വന്ദന സിങ് ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ: