ലക്‌നൗ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് വിമത എ.സി നേതാവ് ശിവ്പാല്‍ യാദവ്. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ ശിവ്പാല്‍ യാദവ് എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ ബന്ധുവാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ ശിവ്പാല്‍ പിന്നീട് പ്രഗര്‍തിശീല്‍ സമാജ് വാദി പാര്‍ട്ടി(ലോഹിയ) എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തിരുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന്,”ഞങ്ങളുടെ പാര്‍ട്ടിക്ക് സംസ്ഥാനത്തെ 75 ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സീറ്റുകളിലും ബി.ജെ.പിക്കെതിരെ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാനും തയ്യാറാണ്”- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. തര്‍ക്കത്തിലിരിക്കുന്ന സ്ഥലത്ത് ക്ഷേത്രം വരാന്‍ പാടില്ലെന്നായിരുന്നു അദ്ദഹേത്തിന്റെ നിലപാട്.
നേരത്തെ കോണ്‍ഗ്രസിനെ തഴഞ്ഞ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുന്നോട്ടു വെക്കുന്ന പ്രതിപക്ഷ സഖ്യത്തോടാണ് താത്പര്യമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ശിവപാലിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശിലെ എസ്.പി എം.എല്‍.എയ്ക്ക് ക്യാബിനറ്റില്‍ ഇടം നല്‍കാതിരുന്ന കോണ്‍ഗ്രസിന്റെ നടപടിയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.
Also Read കോണ്‍ഗ്രസിന് തിരിച്ചടി; ഫെഡറല്‍ മുന്നണിയോടാണ് താല്‍പര്യമെന്ന് അഖിലേഷ് യാദവ്
കോണ്‍ഗ്രസിന് നന്ദിയെന്നും മധ്യപ്രദേശിലെ എസ്.പിയുടെ ഏക എം.എല്‍.എ മന്ത്രിയാകാത്തത് കൊണ്ട് തങ്ങള്‍ക്ക് മുന്നില്‍ തുറന്ന വഴിയാണുള്ളതെന്നും അഖിലേഷ് പറഞ്ഞിരുന്നു.