Cricket
ഐ.പി.എല്ലില്‍ തുടരും: ഡിവില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jul 10, 03:52 pm
Tuesday, 10th July 2018, 9:22 pm

കേപ്ടൗണ്‍: എബി ഡിവില്ലിയേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബി ഐ.പി.എല്ലില്‍ കളിക്കുമെന്ന് അറിയിച്ചു. കുറച്ചുവര്‍ഷം കൂടി ഐ.പി.എല്ലിനൊപ്പം ഉണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഇയോള്‍.കോ.സായോട് പറഞ്ഞു.

“ഐ.പി.എല്ലില്‍ തുടരണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. യുവതാരങ്ങളെ സഹായിക്കണം. എന്നാല്‍ ഒന്നിനെക്കുറിച്ചും പ്ലാന്‍ ചെയ്തിട്ടില്ല.”

Also Read: ‘ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ’; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ

ഈ വര്‍ഷം മേയ് മാസത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഡിവില്ലിയേഴ്‌സ് കരിയര്‍ അവസാനിപ്പിച്ചത്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്.

ടെസ്റ്റില്‍ 8765 റണ്‍സും ഏകദിനത്തില്‍ 9577 റണ്‍സുമാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. 22 ടെസ്റ്റ് സെഞ്ച്വറികളും ഡിവിവല്ലിയേഴ്‌സിന്റെ പേരിലുണ്ട്.