കോഴിക്കോട്: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്റെ പേരിനോട് സാമ്യമുള്ളതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്നെന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് മോശം മെസേജുകളാണ് തനിക്ക് വരുന്നതെന്നും ദയവ് ചെയ്ത് ഇത് നിര്‍ത്തണമെന്നും നിഷ പറയുന്നു.
സൈബര്‍ ബുള്ളിയിംഗ് നല്ല രീതിയല്ലെന്നും വിമര്‍ശനങ്ങള്‍ക്ക് നല്ല ഭാഷ ഉപയോഗിക്കണമെന്നും നിഷ തന്റെ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
തന്റെ ചിത്രം ഉപയോഗിച്ച് വിനോദ് വര്‍ഗീസ് എന്നയാള്‍ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ചെന്നും നിഷ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Nisha Purushothaman Cyber Attack