Entertainment
ആ സിനിമകൾ കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള കഥാപാത്രം ഉടനെ വേണ്ട എന്നു തീരുമാനിച്ചു: ലിജോമോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 04:04 am
Thursday, 10th April 2025, 9:34 am

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് വന്ന നടിയാണ് ലിജോമോൾ ജോസ്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലും അഭിനിയിച്ചു. ലിജോ മോൾ ആദ്യമായി നായികയായി അഭിനയിച്ച സിനിമ ഹണീ ബീ 2.5യാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് ലിജോമോൾ. സിവപ്പ് മഞ്ഞൾ പച്ചൈ ആണ് ലിജോമോളുടെ ആദ്യത്തെ തമിഴ് സിനിമ.

പിന്നീട് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെങ്കണി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പൊൻമാനിലും ലിജോമോൾ പ്രധാനകഥാപാത്രം അവതരിപ്പിച്ചു.

ഇപ്പോൾ തനിക്ക് പലതരത്തിലുള്ള ക്യാരക്ടേഴ്സ് ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നുവെന്ന് ലിജോ മോൾ പറയുന്നു. മഹേഷിൻ്റെ പ്രതികാരവും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും ഇടുക്കിയിൽ നിന്നുള്ള കഥാപാത്രമായിരുന്നെന്നും അതുകഴിഞ്ഞപ്പോൾ പെട്ടെന്ന് അത്തരത്തിലുള്ള കഥാപാത്രം ചെയ്യേണ്ട എന്ന് തീരുമാനിച്ചുവെന്നും ലിജോമോൾ പറഞ്ഞു.

പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണെന്നും എന്നാൽ അത് ബോൾഡ് ആകണമെന്നോ ലുക്കിൽ മാറ്റം വരുത്തണമെന്നോ ഇല്ലെന്നും ലിജോമോൾ പറയുന്നു. എല്ലാ ഴോണറിലുള്ള കഥാപാത്രങ്ങൾ ചെയ്ത് നോക്കണമെന്നുള്ള ആഗ്രഹമുണ്ടെന്നും ലിജോമോൾ പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ലിജോമോൾ.

‘പല തരത്തിലുള്ള ക്യാരക്ടേഴ്സ് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹം ഉണ്ട്. മഹേഷിൻ്റെ പ്രതികാരവും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും ഇടുക്കിയിൽ നിന്നുള്ള ക്യാരക്ടേഴ്സ് ആണ്. അതുകഴിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ അതുപോലൊരു ക്യാരക്ടേഴ്സ് ചെയ്യണ്ട എന്നൊരു തീരുമാനം എടുത്തു. അത്രയേ ഉള്ളു.

ഇപ്പോഴും പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നേയുള്ളു. അത് ബോൾഡ് ആകണം, അല്ലെങ്കിൽ ലുക്കിൽ ഭയങ്കര മാറ്റം വരുത്തണം അങ്ങനെയൊന്നും അല്ല. പക്ഷെ എല്ലാത്തരത്തിലുമുള്ള ക്യാരക്ടേഴ്സ്, എല്ലാ ഴോണറിലുമുള്ള ക്യാരക്ടേഴ്സ് ചെയ്ത് നോക്കണമെന്ന് ആഗ്രഹമുണ്ട്,’ ലിജോമോൾ പറയുന്നു.

Content Highlight: Lijomol Jose Talking about Her Characters