Entertainment
നസ്രിയ ഫ്രീയാണ്, അതിനര്‍ത്ഥം അവര്‍ക്ക് അഭിപ്രായവും നിലപാടും ഇല്ലെന്നല്ല; ഫഹദിന്റെ രീതി വേറെയാണ്: പൂജ മോഹന്‍രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 07:52 am
Monday, 21st April 2025, 1:22 pm

മലയാളത്തില്‍ മികച്ച നിരവധി വേഷങ്ങള്‍ ചെയ്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ താരമാണ് പൂജ മോഹന്‍രാജ്.

സിനിമയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും ഓരോ കഥാപാത്രങ്ങളേയും അവര്‍ കണ്‍സീവ് ചെയ്യുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൂജ.

താരങ്ങളായ നസ്രിയ നസീമിനെ കുറിച്ചും ഫഹദ് ഫാസിലിനെ കുറിച്ചും ബേസില്‍ ജോസഫിനെ കുറിച്ചുമൊക്കെ അയാം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ പൂജ സംസാരിക്കുന്നുണ്ട്.

നസ്രിയയ്‌ക്കൊപ്പം സൂക്ഷ്മദര്‍ശിനിയും ഫഹദിനൊപ്പം ആവേശത്തിലും ബേസിലിനൊപ്പം മരണമാസിലും പൂജ അഭിനയിച്ചിരുന്നു.

ഇവരെല്ലാം ഒരു കഥാപാത്രത്തെ അപ്രോച്ച് ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പൂജയുടെ മറുപടി.

‘ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ കുറേ ചിന്തിക്കുന്ന ഒരു ആക്ടറായിരുന്നു വന്ന സമയത്തൊക്കെ. ആ ഒരു ഭാരം എനിക്കൊന്നു കളയണമെന്നുണ്ടായിരുന്നു.

എനിക്ക് എല്ലാത്തിലും ഒരേ ഇന്റന്‍സിറ്റിയും കാര്യങ്ങളുമായിരുന്നു. അത് വേറെ ആള്‍ക്കാര്‍ പറഞ്ഞിട്ടല്ല, എനിക്കെന്നെ പേഴ്‌സണലി തോന്നുമായിരുന്നു.

പക്ഷേ ഞാന്‍ ചില ആള്‍ക്കാരെ കണ്ട ശേഷം ഉദാഹരണം പറഞ്ഞാല്‍ നച്ചുവിനെ (നസ്രിയ) കണ്ട ശേഷമൊക്കെ. നസ്രിയ വളരെ ഫ്രീയാണ്. അവള്‍ക്ക് ഇങ്ങനത്തെ പ്രശ്‌നങ്ങളില്ല.

അതിന്റെ അര്‍ത്ഥം അവര്‍ ചിന്തിക്കുന്നില്ലെന്നോ ഒന്നുമല്ല. ഷീ ഈസ് എ വെരി സ്‌ട്രോങ്, ഒപ്പീനിയേറ്റഡ് വിമണ്‍. പക്ഷേ ചെയ്യുന്ന സമയത്ത് ഓവര്‍ ആയിട്ട് അതിനെ കുറിച്ച് ചിന്തിക്കുന്ന സ്വഭാവം പുള്ളിക്കാരിക്ക് ഇല്ല.

അവര്‍ വളരെ ഫ്‌ളെക്‌സിബിളാണ്. അതേസമയത്ത് ഫഹദിനെ നമ്മള്‍ നോക്കുമ്പോള്‍ ഫഹദ് ഇച്ചിരി ഒതുങ്ങിയൊക്കെ ഇരിക്കുകയായിരിക്കും. എന്നാല്‍ ഒരു സീന്‍ ചെയ്യുമ്പോള്‍ അവര്‍ ആളാകെ മാറും. എനിക്കറിയില്ല എന്താണ് അദ്ദേഹത്തിന്റെ പ്രോസസ് എന്ന്.

എനിക്ക് തോന്നുന്നത് പുള്ളിക്കാരന് പുള്ളി ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യക്തതയുണ്ടെന്നാണ്. തിയേറ്റര്‍ ബാക്ക് ഗ്രൗണ്ടോ ഒന്നും അദ്ദേഹത്തിന് ഇല്ല.

ഇപ്പോള്‍ രംഗണ്ണനെ എടുത്താല്‍ അത് അത്രയും ലൗഡ് ആയുള്ള ക്യാരക്ടര്‍ ആണ്. ഹൈപ്പര്‍ ആണ്. പക്ഷേ അത് ഒരു പരിധി വിട്ട് കഴിഞ്ഞാല്‍ ഭയങ്കര ഓവര്‍ ആയിരിക്കും.

ലൗഡ് ക്യാരക്ടേഴ്‌സ് ചെയ്യാന്‍ ശരിക്കും പാടാണ്. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറഞ്ഞ പോലെയാണ്. പക്ഷേ അദ്ദേഹം അത് കറക്ടില്‍ സ്‌പോട്ടില്‍ ലാന്റ് ചെയ്യിക്കും.

ലൈവില്‍ അത് കാണുമ്പോള്‍ നമ്മള്‍ ഭയങ്കര എക്‌സൈറ്റാവും. എങ്ങനെയാണ് ഇയാള്‍ ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ പൂജ പറയുന്നു.

Content Highlight: Actress Pooja Mohanraj about Nazriya and Fahadh Faasil