കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയല്‍ വൈറലായിരുന്ന ചിത്രമായിരുന്നു അസമിലെ സ്വര്‍ണക്കടുവയുടേത്. സ്വര്‍ണ രോമങ്ങളില്‍ സുന്ദരിയായ കണ്ട ഈ പെണ്‍കടുവ ട്വിറ്റില്‍ ട്രെന്‍ഡിംഗായി.
അസമിലെ കസിരംഗ നാഷണല്‍ പാര്‍ക്കിലുള്ള സ്വര്‍ണ കടുവയാണിത്. ഐ.എഫ്.എസ് ഓഫീസര്‍ പര്‍വീണ്‍ കശ്വാനാണ് ട്വിറ്ററില്‍ സ്വര്‍ണകടുവയുടെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ മയുരെഷ് ഹെന്‍ഡ്രേ ആയിരുന്നു ഈ പെണ്‍കടുവയുടെ ചിത്രം എടുത്തത്.
എന്നാല്‍ സ്വര്‍ണകടുവയെ കാണുന്നത് ആഘോഷിക്കേണ്ട കാര്യമല്ലെന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.
വൈല്‍ഡ് ലൈഫ് വിദഗ്ധനും ഗവേഷകനുമായ രബിന്ദ്ര ശര്‍മ പറയുന്നത് പ്രകാരം അസമിലെ പെണ്‍കടുവയ്ക്ക് ഇത്തരത്തില്‍ നിറം ലഭിക്കാന്‍ കാരണം ശരീരത്തിലെ ജീനുകളുടെ തകരാറുകള്‍ മൂലമാണ്. ഇന്‍ബ്രീഡിംഗ് മൂലമാണ് (അടുത്ത രക്തബന്ധമുള്ള മൃഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഇണ ചേരല്‍) ഇത്തരം ജീനുകള്‍ ഉണ്ടാവുന്നത്. കടുവകള്‍ക്ക് ആവാസ വ്യവസ്ഥയിലെ നഷ്ടപ്പെടുന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കാടുകള്‍ വിഘടിച്ചു പോവുന്നതും ഇതിന് ഒരു കാരണമാണ്. ഇത് മറികടക്കാനായി കടുവകള്‍ തമ്മിലുള്ള കണക്ടിവിറ്റി കൂട്ടണമെന്നും ഇദ്ദേഹത്തിന്റെ പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ നിറ വ്യത്യാസം വരുന്ന കടുവകള്‍ കാട്ടില്‍ അപൂര്‍വമാണെന്നും ഇദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ നിലവില്‍ ആകെയുള്ള ഏക സ്വര്‍ണകടുവയാണിതെന്നാണ് നിഗമനം. 2014 മുതല്‍ അപൂര്‍വ്വമായി ഈ കടുവ ക്യാമറക്കണ്ണുകളില്‍ പെട്ടിട്ടുണ്ടായിരുന്നു.
2016 ല്‍ ഈ കടുവ മറ്റൊരു കടുവയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പകര്‍ത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് വ്യക്തത ഒപ്പമുള്ള കടുവ സ്വര്‍ണ കടുവയുടെ കുട്ടിയാണോ ഇണയാണോ എന്ന് മനസ്സിലായിരുന്നില്ല.