തിരുവനന്തപുരം: ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തിന് നേതൃത്വം നൽകിയതും തീപിടിത്തത്തിന് പിന്നിൽ മുസ്‌ലിം തീവ്രവാദികളാണെന്ന സിദ്ധാന്തം പ്രചരിപ്പിച്ചതും മോദി സർക്കാരിൻ്റെ പ്രത്യേക താത്പര്യപ്രകാരം ദൽഹി പൊലീസ് കമ്മീഷണറായിരുന്ന രാകേഷ് അസ്‌താനയാണെന്ന് കലാപസമയത്ത് ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആർ.ബി ശ്രീകുമാർ. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണിത് പറയുന്നത്.
‘ഗോധ്ര കേന്ദ്രീകരിച്ച് താമസിച്ചിരുന്ന ചില മുസ്‌ലിം ‘തീവ്രവാദികൾ’ അമ്പത് ലിറ്ററോളം മണ്ണെണ്ണ വാങ്ങി സൂക്ഷിച്ചിരുന്നെന്നും ഈ മണ്ണെണ്ണ ഉപയോഗിച്ചാണ് സബർമതി എക്സ്പ്രസിന് തീകൊളുത്തിയതെന്നുമായിരുന്നു അസ്‌താനയുടെ കണ്ടെത്തൽ. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ.ബി. ജോയിന്റ് ഡയറക്‌ടർ രാജേന്ദ്രകുമാർ ഇതിലേക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയേയും കൊണ്ടുവന്നു,’ ആർ.ബി ശ്രീകുമാർ പറഞ്ഞു.
യഥാർത്ഥത്തിൽ ട്രെയിനിൽ ആക്രമണം ഉണ്ടായത് ഗോധ്രയിൽ നിന്നല്ലായിരുന്നു. തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്. രാവിലെ 7:20നും 7:25നുമിടയിലാണ് ആക്രമണം നടന്നതെന്തന്നാണ് റിപ്പോർട്ടുകളിലുള്ളത്. സിഗ്നൽ ഹാലിയയിൽ വെച്ചാണ് ഈ സംഭവമുണ്ടായത്. ഇവിടെ റെയിൽപ്പാളം തറനിരപ്പിൽനിന്ന് നല്ല ഉയരത്തിലാണ് പതിനഞ്ചടിയെങ്കിലും ഉയരമുണ്ടാവും. താഴെ നിന്ന് കല്ലൊക്കെ വലിച്ചെറിയാനാവും എന്നാൽ തീപ്പന്തമൊന്നും തീവണ്ടിയുടെ ഉള്ളിലേക്ക് വലിച്ചെറിയാനാവില്ല. അതായത് പുറത്തുനിന്ന് പെട്രോൾ ബോംബോ അതുപോലുള്ള സാധനങ്ങളോ തീവണ്ടിക്കുള്ളിലേക്ക് വലിച്ചെറിയാനാവില്ല എന്നർത്ഥം.
ഒന്നുകിൽ പുറത്തുനിന്നാരോ ഉള്ളിൽ കയറി തീവെച്ചിരിക്കണം. അല്ലെങ്കിൽ കോച്ചിനുള്ളിൽനിന്ന് തന്നെ തീ പടർന്നിരിക്കണം. ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി.എ സർക്കാർ 2004ൽ അധികാരത്തിൽ വന്നപ്പോൾ അന്ന് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് ബാനർജി കമ്മീഷനെ നിയമിച്ചിരുന്നു. തീ പിടിച്ചത് തീവണ്ടിക്കുള്ളിൽനിന്നു തന്നെയാണെന്നായിരുന്നു ബാനർജി കമ്മീഷന്റെ നിഗമനം. പക്ഷേ, ഈ റിപ്പോർട്ട് പുറത്ത് വിടുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്
ആർ.ബി ശ്രീകുമാർ
ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമെന്ന് പറയപ്പെടുന്നത് ഗോധ്രയിൽവെച്ച് സബർമതി എക്‌സ്പ്രസിന് 2002 ഫെബ്രുവരി 27ന് തീ പിടിച്ചതാണ്. എങ്ങനെയാണ് ഈ തീപ്പിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് ഇപ്പോഴും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണുള്ളത്. അപകട ദിവസം ഈ ട്രെയിനിലുണ്ടായിരുന്ന യു.പിയിൽ നിന്നുള്ള പോലീസുകാരുടെ മൊഴിയെടുത്തില്ലായിരുന്നുവെന്ന് ആർ.ബി ശ്രീകുമാർ പറയുന്നു.
അന്ന് യു.പിയിൽ ഇന്റലിജൻസ് വിഭാഗം മേധാവി തന്റെ ബാച്ച് മേറ്റായിരുന്നെന്നും അയോദ്ധ്യയിൽ നിന്ന് വരും വഴി ഗുജറാത്തിൽ നിന്നുള്ള കർസേവകർ പലയിടങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഈ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യു.പി. പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള നാല് പൊലീസുകാരെ സബർമതി എക്‌സ്പ്രസിൽ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പുറത്ത് നിന്നാരോ തീവണ്ടിയുടെ ഉള്ളിൽ കയറി തീവെച്ചതാണെന്നൊരു സംശയമുണ്ടെന്നും അതേസമയം തന്നെ ഭക്ഷണമുണ്ടാക്കുന്നതിനും മറ്റുമായി കർസേവകർ കൊണ്ടുവന്ന സ്റ്റൗവ്വിൽ നിന്നാണ് തീ പടർന്നതെന്നും വാദമുണ്ടെന്നും ആർ.ബി ശ്രീകുമാർ പറഞ്ഞു.
യഥാർത്ഥത്തിൽ ട്രെയിനിൽ ആക്രമണം ഉണ്ടായത് ഗോധ്രയിൽ നിന്നല്ലായിരുന്നെന്നും ഗോധ്രയിൽ നിന്ന് വിട്ട് സിഗ്‌നൽ ഫാലിയയിൽ എത്തുമ്പോഴാണ് അപകടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തീപിടിത്തമുണ്ടാവുമ്പോൾ വണ്ടി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് കാരണം കർസേവകരിൽ ചിലർ ചങ്ങല പിടിച്ചു വലിച്ചതാണ്. തങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ ഗോധ്ര സ്റ്റേഷനിൽ നിന്ന് വണ്ടിയിൽ കയറാൻ വിട്ടുപോയെന്ന് സംശയിച്ചാണ് കർസേവകർ ചങ്ങല വലിച്ച് വണ്ടി നിർത്തിയത്. ഗോധ്രയിൽ വെച്ച് ഒരു അനിഷ്ട സംഭവമുണ്ടായി.
അവിടെ തീവണ്ടിയിൽ കയറാൻ കാത്ത് നിന്നിരുന്ന ഒരു മുസ്‌ലിം സ്ത്രീയെയും അവരുടെ മകളെയും ചില കർസേവകർ ബലം പ്രയോഗിച്ച് അവരുടെ കമ്പാർട്ട്മെന്റിലേ കൊണ്ടുപോയി. എന്നാൽ അവിടെയുണ്ടായിരുന്ന കർസേവകരായ സ്ത്രീകൾ എതിർത്തതോടെ ഈ അമ്മയെയും മകളെയും അടുത്ത വാതിലിലൂടെ തിരിച്ച് സ്റ്റേഷനിലേക്ക് തന്നെ പറഞ്ഞയച്ചു. ഇവരുടെ നേരെ മാനഭംഗ ശ്രമമൊന്നും നടന്നിരുന്നില്ല. എന്നാൽ ഈ സംഭവം അറിഞ്ഞ് സ്റ്റേഷനിലും പരിസരത്തും ഉണ്ടായിരുന്നവർ ബഹളം വെച്ചു അപ്പോഴേക്കും സമയമായതുകൊണ്ട് വണ്ടി നീങ്ങാൻ തുടങ്ങി. ഈ ബഹളത്തിനിടയിൽ ചിലർ തിരിച്ചുകയറിയിട്ടില്ലെന്ന് കരുതിയാണ് കോച്ച് നമ്പർ എസ് ആറിലെ കർസേവകർ ചങ്ങല വലിച്ചു.
രാവിലെ 7:20നും 7:25നുമിടയിലാണ് ആക്രമണം നടന്നതെന്തന്നാണ് റിപ്പോർട്ടുകളിലുള്ളത്. സിഗ്നൽ ഹാലിയയിൽ വെച്ചാണ് ഈ സംഭവമുണ്ടായത്. ഇവിടെ റെയിൽപ്പാളം തറനിരപ്പിൽനിന്ന് നല്ല ഉയരത്തിലാണ് പതിനഞ്ചടിയെങ്കിലും ഉയരമുണ്ടാവും. താഴെ നിന്ന് കല്ലൊക്കെ വലിച്ചെറിയാനാവും എന്നാൽ തീപ്പന്തമൊന്നും തീവണ്ടിയുടെ ഉള്ളിലേക്ക് വലിച്ചെറിയാനാവില്ല. അതായത് പുറത്തുനിന്ന് പെട്രോൾ ബോംബോ അതുപോലുള്ള സാധനങ്ങളോ തീവണ്ടിക്കുള്ളിലേക്ക് വലിച്ചെറിയാനാവില്ല എന്നർത്ഥം.
ഒന്നുകിൽ പുറത്തുനിന്നാരോ ഉള്ളിൽ കയറി തീവെച്ചിരിക്കണം. അല്ലെങ്കിൽ കോച്ചിനുള്ളിൽനിന്ന് തന്നെ തീ പടർന്നിരിക്കണം. ഗോധ്ര തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ യു.പി.എ സർക്കാർ 2004ൽ അധികാരത്തിൽ വന്നപ്പോൾ അന്ന് കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജസ്റ്റിസ് ബാനർജി കമ്മീഷനെ നിയമിച്ചിരുന്നു. തീ പിടിച്ചത് തീവണ്ടിക്കുള്ളിൽനിന്നു തന്നെയാണെന്നായിരുന്നു ബാനർജി കമ്മീഷന്റെ നിഗമനം. കർസേവകർ കൊണ്ടുവന്ന സ്റ്റൗവിൽ നിന്നായിരിക്കാം തീ പടർന്നതെന്നാണ് ബാനർജി കമ്മീഷൻ നിരീക്ഷിച്ചത്. ഈ റിപ്പോർട്ട് പക്ഷേ, പുറത്ത് വിടുന്നത് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്,’ അദ്ദേഹം വ്യക്തമാക്കി.
പൊളിറ്റിക്കൽ ക്യാപിറ്റൽ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബി.ജെ.പി. നേതൃത്യം കണ്ടതെന്നും ആർ.ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി ഈ വിഷയത്തിൽ ശരിക്കുമൊരു മാസ്റ്ററാണ്
ആർ.ബി ശ്രീകുമാർ
ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നതിന് കോൺഗ്രസുകാർക്ക് പോലും താൽപര്യമില്ലെന്ന് അദ്ദേഹം വിമർശിച്ചു. നർത്തകിയായ മല്ലിക സാരാബായ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒമ്പതോളം കേസുകൾ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയിരുന്നു. അന്നീ വിഷയത്തിൽ സുപ്രീം കോടതി മൻമോഹൻ സിങ് സർക്കാരിനോട് അഭിപ്രായം തേടിയെങ്കിലും ഒരു മറുപടിയും രണ്ടു വർഷത്തോളം കൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാപത്തിന് പിന്നാലെ മൃതദേഹങ്ങളും വഹിച്ച് അഹമ്മദാബാദിൽ റാലി നടന്നിരുന്നു. മൃതദേഹങ്ങൾ മരിച്ചവരുടെ ഉറ്റബന്ധുക്കൾക്ക് മാത്രമേ കൈമാറാൻ പാടുള്ളു എന്ന നിയമം ലംഘിക്കപ്പെട്ടതിലൂടെയാണിത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
‘ഇവിടെ പക്ഷേ വി.എച്ച്.പി. നേതാക്കൾക്കാണ് മൃതദേഹങ്ങൾ കൈമാറിയത്. ഗുജറാത്തിലെ ഒരു ജില്ലയിൽ ഞാൻ എസ്.പി. ആയിരിക്കുമ്പോൾ മുഖ്യമന്ത്രി എന്നോട് ഒരാളുടെ മൃതദേഹം അയാളുടെ അമ്മയ്ക്ക് കൈമാറണമെന്ന് പറഞ്ഞു. മരിച്ചയാളുടെ അമ്മയും ഭാര്യയും തമ്മിൽ പിണക്കമായിരുന്നു. അപ്പോൾ ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞത് മരിച്ചയാളുടെ ഭാര്യയ്ക്ക് മാത്രമേ മൃതദേഹം കൈമാറാനാവുകയുള്ളു എന്നാണ്, അതാണ് നിയമം അനുശാസിക്കുന്നത്. പക്ഷേ ഗോധ്രയിൽ ഈ നിയമം കാറ്റിൽ പറത്തപ്പെട്ടു അങ്ങനെയാണ് മൃതദേഹങ്ങളും വഹിച്ച് അഹമ്മദാബാദിൽ റാലി നടത്തിയത്,’ ആർ.ബി ശ്രീകുമാർ പറഞ്ഞു.
ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ( എസ്.ഐ.ടി.) ഗോധ്ര തീപിടിത്തത്തിൻ്റെ ഉള്ളുകള്ളി കണ്ടെത്താൻ സമാനമായ സാഹചര്യത്തിൽ ഒരു കൃതിമ ബോഗിയുണ്ടാക്കി തീപിടിക്കുന്നതെങ്ങിനെയാണെന്ന് പരീക്ഷണം നടത്തണമെന്ന് തൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ, നാനാവതി കമ്മീഷൻ അതിന് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.
പൊളിറ്റിക്കൽ ക്യാപിറ്റൽ സമാഹരിക്കുന്നതിനുള്ള ഒന്നാന്തരം അവസരമായാണ് ഗോധ്രയെ ബി.ജെ.പി. നേതൃത്യം കണ്ടതെന്നും ആർ.ബി. ശ്രീകുമാർ കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി ഈ വിഷയത്തിൽ ശരിക്കുമൊരു മാസ്റ്ററാണ് ഗുജറാത്തിലെ 30 ജില്ലകളിൽ 11 ജില്ലകളിലാണ് കനത്ത അക്രമം നടന്നത് സത്യസന്ധമായ പൊലീസ് ഓഫീസർമാർ തലപ്പത്തുണ്ടായിരുന്ന ജില്ലകളിൽ കാര്യമായ അതിക്രമങ്ങളൊന്നും തന്നെയുണ്ടായില്ല. സൂറത്ത് ഇതിന് നല്ല ഉദാഹരണമാണ്. വി.കെ. ഗുപ്തത എന്ന കാര്യ പ്രാപ്തിയുള്ള ഓഫീസർക്കായിരുന്നു സൂറത്തിൽ പൊലീസ് സേനയുടെ ചുമതല.
2002 ഫെബ്രുവരി 28ന് ഉച്ചയോടെ ഞാൻ ഓഫീസിലിരിക്കുമ്പോൾ 96 മുസ്‌ലിങ്ങൾ നിഷ്ഠൂരമായി കൊല്ലപ്പെട്ട നരോദപാട്യ പൊലീസ് ക്യാമ്പിൽനിന്ന് കമാന്റന്റ് ഖുർഷിദ് അഹ്‌മദ് തന്നെ വിളിച്ചെന്നും അഞ്ഞൂറോളം മുസ്‌ലിങ്ങൾ അഭയം തേടി പൊലീസ് ക്യാമ്പിന് മുന്നിലെത്തിയിട്ടുണ്ടെന്നും എന്ത് ചെയ്യണമെന്നും ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു.
‘എല്ലാവരേയും ക്യാമ്പിനുള്ളിൽ പ്രവേശിപ്പിച്ച് സംരക്ഷിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. ഭാവിയിൽ ഇക്കര്യത്തിൽ ക്യാമ്പിലെ ഓഫീസർമാർക്ക് പ്രശ്‌നമില്ലാതിരിക്കാൻ അപ്പോൾ തന്നെ ഫാക്സ് മുഖാന്തരം ഉത്തരവ് രേഖാമൂലം നൽകുകയും ചെയ്‌തു. പിന്നീട് മോദി സർക്കാർ മനുഷ്യാവകാശ കമ്മീഷനും മറ്റും മുന്നിൽ ഈ മുസ്‌ലിങ്ങളുടെ സംരക്ഷണം കൊട്ടിഘോഷിക്കുകയുണ്ടായി. എന്നാൽ പിന്നീട് കുറെ മുസ്‌ലിം അഭയാർത്ഥികളെ ക്യാമ്പിൽ പ്രവേശിപ്പിക്കാൻ ഈ ഓഫീസർമാർ തയ്യാറായില്ല. ലോക്കൽ ബി.ജെ.പി. നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവർ ഈ നിലപാട് എടുത്തതെന്നാണ് ഞാൻ അറിഞ്ഞത്. നരോദപാട്യയിൽ കൊല്ലപ്പെട്ട 96 പേരിൽ ഭൂരിപക്ഷവും ഇങ്ങനെ പുറത്താക്കപ്പെട്ടവരായിരുന്നു. ഇതിനുള്ള പ്രത്യുപകാരമെന്നോണം ഖുർഷിദിനെ സൂറത്ത് സിറ്റിയിൽ ഡെപ്യൂട്ടി കമ്മീഷണറും അദ്ദേഹത്തിന്റെ ഭാര്യ ഷാമിന ഹുസൈനെ (ഐ.എ.എസ്. 1997 ബാച്ച്) വത്സദ് ജില്ലയിൽ ജില്ലാ വികസന ഓഫിസറായും നിയമിക്കപ്പെട്ടു,’ ആർ.ബി ശ്രീകുമാർ വിവരിച്ചു.
ഗുജറാത്ത് കലാപം അടുത്തുനിന്ന് കണ്ട ഒരാൾ മാത്രമല്ല, കലാപത്തിന് കാരണക്കാരെന്ന് താൻ വിശ്വസിക്കുന്നവർക്കെതിരെ സുധീരമായ നിലപാടെടുക്കുകയും അതിനായുള്ള നിയമപോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് ആർ.ബി ശ്രീകുമാർ.
തീസ്ത സെതൽവാദ്
ഗുജറാത്ത് കലാപത്തിൽ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് സാമൂഹികപ്രവർത്തക തീസ്ത സെതൽവാദിനെയും മലയാളിയായ ഗുജറാത്ത് മുൻ എ.ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും 2022ൽ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ളീൻചിറ്റ് നൽകിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.
Content Highlight: Delhi Commissioner Rakesh Asthana spread the theory that Muslims were ‘terrorists’ behind the Godhra fire on the recommendation of the Modi government: Former Gujarat DGP RB Sreekumar