തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമായ എമ്പുരാനെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ആം ആദ്മി പാര്‍ട്ടി കേരളഘടകവും. ബി.ജെ.പി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികളുടെ വീട്ടില്‍ കേന്ദ്ര സര്‍ക്കാന്‍ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോയില്ലെങ്കിലും എമ്പുരാന്‍ സിനിമയുടെ പ്രൊഡ്യൂസര്‍മാരുടെ വീട്ടില്‍ ഇ.ഡി പോകുമെന്നാണ് എ.എ.പിയുടെ പ്രതികരണം. ‘ലെ ഇ.ഡി: എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന ക്യാപ്ഷന്‍ സഹിതമാണ് എ.എ.പിയുടെ പോസ്റ്റ്.
ആം ആദ്മിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ അരിമണിയും പെറുക്കി പെറുക്കി ഇ.ഡി വയ്യാതെയാകും, ഇനി ഇ.ഡിയുടെ വരവാണ്, എതിരെ തിരിയുന്ന നാവുകളെ നിശബ്ദമാക്കാനായി ഓടി എത്തുന്ന ഇ.ഡി പക്ഷെ കൂടെ ഉള്ളവരുടെ അഴിമതികള്‍ കാണാറില്ല, ഇ.ഡി പുറപ്പെട്ടു കഴിഞ്ഞെന്നാണ് കേള്‍ക്കുന്നെ എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ തെളിവ് ഉണ്ടെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കി മുന്നോട്ട് പോകാന്‍ എ.എ.പിക്ക് നട്ടെല്ല് ഉണ്ടോ, ഉണ്ടെങ്കില്‍ അത് ആദ്യം ചെയ്യ് എന്നിട്ട് ബാക്കി പറയൂ എന്നും കെജ്‌രിവാളിനെ അഴിമതിയില്‍ അറസ്റ്റ് ചെയ്തതാണ് എന്ന് കൂടി എ.എ.പി ഇടക്ക് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ആം ആദ്മിയെ വിമര്‍ശിച്ചും കമന്റുകളുണ്ട്.
കഴിഞ്ഞ ദിവസവും എമ്പുരാന്റെ ടീമിന് ആശംസയറിയിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഘടകം രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍ എന്ന കുറിപ്പാണ് ഇന്നലെ അവര്‍ പങ്കുവെച്ചത്.
‘പുറം തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ മനസിലാക്കാന്‍ സിനിമ കണ്ടാല്‍ മതി…. പക്ഷെ രാജ്യത്തിന്റെ യഥാര്‍ത്ഥ വില്ലന്മാരെ പാന്‍ ഇന്ത്യ മുഴുവന്‍ അറിയിച്ച എമ്പുരാന്‍ ടീമിന് അഭിനന്ദനങ്ങള്‍,’ എ.എ.പിയുടെ കുറിപ്പില്‍ പറയുന്നു.
ഇന്നലെയായിരുന്നു മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. സിനിമ ആരംഭിക്കുന്നത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചുകൊണ്ടാണ്. സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം . ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം സിനിമയില്‍ ഉണ്ടായിരുന്നു.
ഇക്കാരണങ്ങളാല്‍ പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് നേരിട്ടത്.
2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിന്‍ ഗോധ്രയില്‍ വെച്ച് കത്തിച്ചതാണ് ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമെന്ന് പൃഥ്വിരാജ് മറക്കരുതെന്നാണ് സംഘപരിവാറിന്റെ പ്രധാന വാദം. ട്രെയിന്‍ ആക്രമിച്ചത് മുസ്‌ലിം വിഭാഗമാണെന്നും സംഘ് അനുകൂലികള്‍ അവകാശപ്പെടുന്നത്. ജനം ടി.വിയടക്കമുള്ള സംഘപരിവാര്‍ ചാനലു
കളും ഈ അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.
Content Highlight: Even if the ED does not go to Kodakara, the ED will go to the house of Empuraan’s producers: Aam Aadmi Party Kerala unit