ന്യൂയോര്‍ക്ക്: മെറ്റയുടെ ഉടമസ്ഥതയിലുള്ള കോളിങ്, മെസ്സേജിങ് പ്ലാറ്റ്‌ഫോം ആയ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി ‘ആള്‍ട്ടര്‍നേറ്റ് പ്രൊഫൈല്‍’ എന്ന പുതിയ സ്വകാര്യതാ ഫീച്ചര്‍ ഉടന്‍ പുറത്തിറക്കും.
ഇതര പ്രൊഫൈല്‍ കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യം ഉപയോക്താക്കളുടെ സ്വകാര്യതയുടെ സുരക്ഷ തന്നെയാണ്. നിലവില്‍ ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സ്ആപ്പ് ഇതര പ്രൊഫൈല്‍ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
ഇതിലൂടെ ഉപയോക്താക്കളുടെ യഥാര്‍ത്ഥ പ്രൊഫൈല്‍ മറയ്ക്കുകയാണ് മെറ്റ ചെയ്യുന്നത്. തങ്ങളുടെ പ്രൊഫൈല്‍ എല്ലാവരുമായി പങ്കിടാന്‍ ആഗ്രഹിക്കാത്ത ഉപയോക്താക്കള്‍ക്ക് ഈ പുതിയ ഫീച്ചര്‍ തികച്ചും പ്രയോജനകരമായിരിക്കും.
‘ഞങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌ക്രീനില്‍ ഒരു പുതിയ മറ്റൊരു പ്രൊഫൈല്‍ ലഭ്യമാക്കും. കൂടാതെ പ്രൊഫൈല്‍ വിവരങ്ങള്‍ കാണാന്‍ കഴിയാത്ത കോണ്‍ടാക്ടുള്‍ക്ക് മറ്റൊരു ഫോട്ടോയും പേരും കാണാന്‍ ഇത് വഴി സാധിക്കും.
ഉദാഹരണത്തിന് നിങ്ങളുടെ കോണ്‍ടാക്ടുള്‍ക്ക് മാത്രമേ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ കഴിയൂ എന്നുണ്ടെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിന് പുറത്തുള്ള ആളുകള്‍ക്കും ഇത് കാണാന്‍ കഴിയില്ല. എന്നാല്‍ അവര്‍ക്ക് നിങ്ങളുടെ ഇതര പ്രൊഫൈല്‍ ചിത്രം കാണാന്‍ സാധിക്കും,’ വെബെറ്റഇന്‍ഫോ പറഞ്ഞതായി ദി ക്വിന്റ്് റിപ്പോര്‍ട്ട് ചെയ്തു.