മധ്യനിരയില്‍ ഇനി സ്‌നൈഡര്‍ ഇല്ല; വെസ്‌ലി സ്‌നൈഡര്‍ വിരമിച്ചു
Football
മധ്യനിരയില്‍ ഇനി സ്‌നൈഡര്‍ ഇല്ല; വെസ്‌ലി സ്‌നൈഡര്‍ വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th September 2018, 8:51 am

ആസ്റ്റര്‍ഡാം: ഹോളണ്ടിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ വെസ്‌ലി സ്‌നൈഡര്‍ വിരമിച്ചു. ഇന്നലെ പെറുവിനെതിരെ നടന്ന മത്സരത്തോടെയായിരുന്നു താരം ബൂട്ടഴിച്ചത്.

മത്സരത്തില്‍ ഹോളണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പെറുവിനെ തോല്‍പ്പിച്ചു. മെംഫിസ് ഡീപേയാണ് രണ്ടുഗോളും നേടിയത്. പെദ്രോ അക്വിനോ പെറുവിന്റെ ഗോള്‍ നേടി.

മുപ്പത്തിനാലുകാരനായ സ്‌നൈഡറുടെ 134ാമത്തെ രാജ്യാന്തരമത്സരമായിരുന്നു ഇത്. അയാക്‌സ് ആംസ്റ്റര്‍ഡാം, ഇന്റര്‍മിലാന്‍, റയല്‍ മാഡ്രിഡ് ക്ലബ്ബുകള്‍ക്കുവേണ്ടി സ്‌നൈഡര്‍ കളിച്ചിട്ടുണ്ട്.

ALSO READ: ഇന്ത്യ എറിഞ്ഞിട്ടു; ഓവലില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

അയാക്‌സിനായി 43 ഗോളുകളും റയലിനായി 11 ഗോളുകളും നേടിയിട്ടുണ്ട്. 15 വര്‍ഷം നീണ്ട കരിയറില്‍ രാജ്യത്തിനായി 31 ഗോളുകളും നേടിയിട്ടുണ്ട്.

2010 ല്‍ ഫിഫയുടെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2006,2010,2014 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2010 ല്‍ ഹോളണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2008 ലെ യൂറോ കപ്പിലും 2010 ലെ ലോകകപ്പിലും കളിച്ച 11 മത്സരങ്ങളില്‍ നിന്ന് 6 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്‌നൈഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.

WATCH THIS VIDEO: