Entertainment
മലയാളത്തിലെ ഏറ്റവും മികച്ച ജോഡി അവർ, എനിക്ക് തോന്നുന്നില്ല ഇതിലും മികച്ച ജോഡി ഉണ്ടെന്ന്: രജിഷ വിജയൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 02:56 am
Monday, 7th April 2025, 8:26 am

മലയാള സിനിമാപ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയും പാട്ടുമാണ് മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ വന്ന പവിത്രവും അതിലെ ശ്രീരാഗമോ എന്ന പാട്ടും. ഇന്നും ആ പാട്ടിന് ആരാധകരേറെയാണ്. ഇപ്പോൾ പവിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടി രജിഷ വിജയൻ.

മോഹൻലാൽ – ശോഭന കൂട്ടുകെട്ട് ഏറ്റവും നല്ല ജോഡിയാണെന്നും ഇതിലും നല്ലൊരു ജോഡി മലയാളത്തിൽ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും രജിഷ പറയുന്നു. ഏറ്റവും നല്ല പാട്ടുകൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയൊരു നടനാണ് മോഹൻലാൽ എന്നും സംഗീതസംവിധായകൻ ശരത്തിൻ്റെ മ്യൂസിക്കിൽ വന്ന പവിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ട് വളരെ മനോഹരമാണെന്നും രജിഷ പറയുന്നു.

നമുക്ക് ഒരിക്കലും ആ പാട്ട് പാടാൻ സാധിക്കില്ലെന്നും പാട്ടുകാരൻ ഹരീഷ് ശ്രീരാമകൃഷ്ണൻ കവർ വേർഷൻ ചെയ്തപ്പോൾ ആ പാട്ടിൽ ഒരുപാട് രാഗങ്ങൾ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും രജിഷ പറഞ്ഞു. ശരത്തിൻ്റെ ഏറ്റവും നല്ല മ്യൂസിക്ക് ഇതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും രജിഷ കൂട്ടിച്ചേർത്തു. റേഡിയോ മാംഗോയിൽ സംസാരിക്കുകയായിരുന്നു രജിഷ വിജയൻ.

‘മോഹൻലാൽ – ശോഭന എന്ന് പറഞ്ഞാൽ വൺ ഓഫ് ദി ബെസ്റ്റ് കോമ്പിനേഷൻ ആണ്. ഇത്രയും നല്ലൊരു ജോഡി മലയാളത്തിൽ വേറെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഓൾവേയ്സ് എവർഗ്രീൻ ജോഡിയാണ്. ഏറ്റവും നല്ല പാട്ടുകൾക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം കിട്ടിയൊരു നടനാണ് മോഹൻലാൽ സാറെന്നാണ് എനിക്ക് തോന്നുന്നത്.

ശരത് സാറിൻ്റെ മ്യൂസിക്കിൽ വന്ന പവിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ട് എന്ത് ബ്യൂട്ടിഫുൾ ആണ്. നമുക്ക് ജന്മത്തിൽ പാടാൻ പറ്റാത്ത പാട്ടാണ് അത്.

ഹരീഷ് ചേട്ടൻ അതിൻ്റെ ഒരു കവർ വേർഷൻ ചെയ്യുന്നുണ്ടല്ലോ? അപ്പോൾ ചേട്ടൻ പറയുന്നുണ്ട്. ഇതിൻ്റെ ഇടയിൽ കൂടെ ഒരുപാട് രാഗങ്ങൾ പോകുന്നുണ്ട് എന്ന് പറയുന്നുണ്ട്. എനിക്ക് തോന്നുന്നു ശരത് സാറിൻ്റെ ഏറ്റവും നല്ല മ്യൂസിക്ക് ഇതായിരിക്കും,’ രജിഷ പറയുന്നു.

Content Highlight: They are the best couple in Malayalam Film Industry Says Rajisha Vijayan