ന്യൂയോര്‍ക്ക്: കഴിഞ്ഞ നവംബറില്‍ അമേരിക്കയില്‍ നടന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പില്‍ ചൈന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ട്രംപിന്‌റെ ആരോപണങ്ങളെ ചൈന തള്ളി. മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയെപ്പോലെ ഞങ്ങള്‍ ഇടപെടാറില്ലെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
“”ഞങ്ങള്‍ക്ക് മറ്റുള്ളവരുടെ കാര്യം അന്വേഷിക്കേണ്ടതില്ല. അത് വര്‍ഷങ്ങളായി ചൈന പിന്തുടരുന്ന സംസ്‌കാരത്തിന് എതിരാണ്. ചൈനക്കെതിരെ തെളിവുകളില്ലാതെ ആരോപിക്കുന്നതെല്ലാം തള്ളികളയുന്നു””വാന്‍ പറഞ്ഞു.
ALSO READ:അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടു; ഗുരുതര ആരോപണവുമായി ട്രംപ്
ചൈന തന്നെ തോല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്നും ചൈന കാരണം അമേരിക്കയ്ക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നതടക്കമുളള ഗുരുതര ആരോപണങ്ങളാണ് പൊതുസഭയില്‍ ട്രംപ് ഉന്നയിച്ചത്.
ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടിയെ നേട്ടമായി കാണുന്ന അമേരിക്കയുടെ നയത്തേയും ചൈന പരിഹസിച്ചു
നിലവില്‍ ഇറാനുമായി ചൈനയടക്കം അഞ്ചുരാജ്യങ്ങള്‍ പുതിയ വ്യാപാരകരാറില്‍ ഒപ്പിട്ടിരുന്നു. “”ലോകത്ത് ഒരു കരാറും മികച്ചതല്ല ഇറാനുമായുള്ള പുതിയ കരാര്‍ സുരക്ഷ കൗണ്‍സിലിന്‌റെ അംഗീകാരത്തോടെ ഐക്യകണ്‌ഠേന സ്വീകരിച്ചതാണെന്നും”” അദ്ദേഹം പറഞ്ഞു