‘റിയാന്‍ പരാഗിന്റെ കഠിനാധ്വാനത്തിന് ഇപ്പോഴാണ് പ്രതിഫലം ലഭിക്കുന്നത്. സമീപകാലങ്ങളില്‍ ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും അവന്‍ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ അവന്‍ എല്ലാവരുടെയും വിശ്വാസം നിലനിര്‍ത്തുകയാണ് ചെയ്തത്. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ ശരിയായ ബാറ്റിങ് പൊസിഷനും കൃത്യമായ മാനസികാവസ്ഥയും അവനില്‍ ഉള്ളതിനാല്‍ കൃത്യമായ ഫോക്കസിലൂടെ കളിക്കാന്‍ പരാഗിന് സാധിക്കുന്നുണ്ട്,’ വസിം ജാഫര്‍ പറഞ്ഞു.
മികച്ച പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനും പരാഗിന് സാധിക്കുമെന്നും വസിം ജാഫര്‍ പറഞ്ഞു.
‘അവന്റെ നിലവിലുള്ള സ്ഥിരതയുള്ള പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ പരാഗിനെ വരാനിരിക്കുന്ന 20 20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാല്‍ ഒരിക്കലും അതിശയിക്കാന്‍ കഴിയില്ല. അവന്റെ സ്ഥിരതയാണ് പ്രകടനങ്ങള്‍ ടീമിലെ അവന്റെ സ്ഥാനം വളരെയധികം ഉറപ്പിച്ചു കഴിഞ്ഞു,’ വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ സൂപ്പര്‍ താരം. അഞ്ച് മത്സരങ്ങളില്‍ നിന്നും 261 റണ്‍സാണ് താരം നേടിയിട്ടുള്ളത്. രാജസ്ഥാന്‍ സൂപ്പര്‍താരത്തിന്റെ മിന്നും പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിലും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.