മുംബൈ: താനൊരു ചൗക്കീദാര്‍ അല്ലെന്നും ശിവ സൈനികനായാണ് ജനിച്ചതെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറേ. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ഉദ്ദവ് താക്കറേ പറഞ്ഞു.മുതിര്‍ന്ന ശിവസേനാ നേതാവ് സജ്ഞയ് റൗത്തുമായുള്ള അഭിമുഖത്തിലാണ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.
“ഞാനൊരു ചൗക്കീദാറല്ല. ഞാന്‍ ശിവ സൈനികനായാണ്ജനിച്ചത്. അതിനാല്‍ ഞാനൊരു സൈനികനാണ്. ” താക്കറെ പറഞ്ഞു.
ALSO READ: ട്രാന്‍സ്ജെന്‍ഡര്‍ ശാലുവിന്റെ മരണം; മിഠായിത്തെരുവില്‍ പ്രതിഷേധം
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയൊരു അഞ്ചുവര്‍ഷം കൂടി നല്കണമെന്നുംതാക്കറെ പറഞ്ഞു.
” കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ഞാന്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ മോദിക്ക് അഞ്ച് വര്‍ഷം കൂടി നല്‍കണം. രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരോഗതിയില്ലെങ്കില്‍ അയോദ്ധ്യയില്‍ സന്ദര്‍ശനം നടത്തും”. താക്കറെ കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന പറഞ്ഞെങ്കിലും പിന്നീട് ബി.ജെ.പിയോട് സഖ്യം ചേരുകയായിരുന്നു .