ശ്രീലങ്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ് എന്നാല്‍ എല്ലാ പ്രതീക്ഷകളും നശിക്കുമ്പോഴും രക്ഷകനാകാന്‍ ആരെങ്കിലുമൊക്കെ വരുമെന്നാണ് ആരാധകരുടെ വിശ്വാസം. കേവലം ഒരാള്‍ ഉദ്ദേശിച്ചാല്‍ ഒരു ടീം രക്ഷപ്പെടില്ലായെന്ന് ബുദ്ധികൊണ്ട് അറിയാമെങ്കിലും മനസുകൊണ്ട് അവര്‍ അത് വിശ്വസിക്കാന്‍ ഇഷ്ടപ്പെടില്ല.
ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അങ്ങനെയൊരാള്‍ ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് സ്പിന്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരംഗ മാത്രമാണ്. ടീം മോശം പ്രകടനം നടത്തുമ്പോഴും താരം ടീമിനെക്കാള്‍ മുകളില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ട്വന്റി-20 മത്സരങ്ങളില്‍ താരത്തിന്റെ സ്റ്റാറ്റ്‌സ് നോക്കിയാല്‍ മനസിലാകും അദ്ദേഹം എത്രമാത്രം മികച്ച കളിക്കാരനാണെന്ന്. ഈ വര്‍ഷത്തെ ഐ.പി.എല്ലിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പര്‍പ്പിള്‍ ക്യാപ് ലിസ്റ്റിലുണ്ടായിരുന്നു ഹസരംഗ.
Hasaranga has taken 61 wickets from just 37 games at an average of 13.84 and an economy of 6.59 in T20I – he has taken the shorter format by storm. pic.twitter.com/pITi8ZfRLh
— Johns. (@CricCrazyJohns) June 8, 2022
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 37 മത്സരത്തില്‍ നിന്നും 61 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 13.84ാണ് താരത്തിന്റെ ബോളിംഗ് ശരാശരി. എക്കോണമി റെയ്റ്റാണെങ്കില്‍ വെറും 6.59. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക-ഓസ്‌ട്രേലിയ പരമ്പരയിലെ നാല് ഓസീസ് വിക്കറ്റുകളാണ് താരം കൊയ്തത്.
മത്സരം ശ്രീലങ്ക തോറ്റെങ്കിലും ഹസരംഗയുടെ പ്രകടനം ഉയര്‍ന്നു നിന്നു.