Kerala News
എന്‍.എസ്.എസ് പോലുള്ള ജാതിസംഘടനകളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 04, 01:55 pm
Tuesday, 4th December 2018, 7:25 pm

തിരുവനന്തപുരം: എന്‍.എസ്.എസ് പോലുള്ള ജാതിസംഘടനകളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപോലെ പകര്‍ത്തലല്ല വര്‍ഗ്ഗസമരമെന്നും വി.എസ് പറഞ്ഞു.

സ്വാതന്ത്രസമരസേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവുമായ എന്‍.സി ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും മിസോറാമിന്റെ ചുമതലയും; കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്

ആഗോളമൂലധന ശക്തികള്‍ക്ക് അടിമപ്പണി ചെയ്യുന്ന ബി.ജെ.പി സര്‍ക്കാര്‍ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയ്ക്കും ജനദ്രോഹനടപടിയ്ക്കും മറയിടാന്‍ വര്‍ഗീയചേരിതിരിവുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ജനങ്ങളെ വര്‍ഗീയമായി വേര്‍പിരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വര്‍ഗപരമായി സംഘടിപ്പിക്കാന്‍ പ്രയാസവുമാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമം.”

കര്‍ഷകരെയും തൊഴിലാളികളെയും ഐക്യപ്പെടുത്തുന്നതില്‍ തടയിടുക എന്നതാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

WATCH THIS VIDEO: