Kerala News
മാസപിറവി കണ്ടു: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 02:25 pm
Sunday, 30th March 2025, 7:55 pm

കോഴിക്കോട്: ശവ്വാല്‍ മാസപിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് നാളെ (മാര്‍ച്ച് 31) ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. താനൂര്‍, പൊന്നാനി, നന്ദന്‍കോട്, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ മാസപിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ പ്രഖ്യാപനം നടത്തി.

Content Highlight: Eid-ul-Fitr to be celebrated tomorrow in the state