Kerala News
പി.കെ ശശിയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണം; കേന്ദ്രനേതൃത്വത്തിന് വി.എസിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 25, 03:08 pm
Sunday, 25th November 2018, 8:38 pm

തിരുവനന്തപുരം: ലൈംഗികപീഡനാരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.

ശശിയ്‌ക്കെതിരായ പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ട് നാളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കാനിരിക്കെയാണ് വി.എസിന്റെ കത്ത്.

ALSO READ: FactCheck -“എം.വി.ആര്‍ പുരസ്‌കാരം പുഷ്പന് സമ്മാനിക്കുന്നു; കൂത്തുപറമ്പ് രക്തസാക്ഷിദിനത്തില്‍ വ്യാജചിത്രവുമായി കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍

“പീഡനപരാതികളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കണം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് ഉണ്ടാകരുത്.”

സി.പി.ഐ.എം നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ നടത്തുന്ന കാല്‍പ്രചരണ ജാഥയുടെ ക്യാപ്റ്റനായി ശശിയെ നിയോഗിച്ചതിലും വി.എസ് അതൃപ്തി രേഖപ്പെടുത്തി.

ALSO READ: ക്ഷേത്രോത്സവത്തിനിടെ സര്‍ക്കാരിനെതിരെ ഒപ്പുശേഖരണത്തിന് യുവമോര്‍ച്ചയുടെ ശ്രമം; ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വാങ്ങി

പി.കെ ശശിക്കെതിരെ ജില്ലയിലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരായ പരാതി പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ശശിയുടെ വാദം.

നേരത്തെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സീതാറാം യെച്ചൂരിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.

WATCH THIS VIDEO: