Kerala News
സ്വകാര്യബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി; വ്‌ളോഗര്‍ തൊപ്പി പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Tuesday, 15th April 2025, 9:54 pm

വടകര: സ്വകാര്യബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടിയ സംഭവത്തില്‍ വ്‌ളോഗര്‍ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുത്തത്.

കണ്ണരില്‍ നിന്നും കോഴിക്കോടേക്ക് കാറില്‍ വരികയായിരുന്നു നിഹാദും സുഹൃത്തുക്കളും. യാത്രാമധ്യേ കാര്‍ സ്വകാര്യബസുമായി ഉരസുകയായിരുന്നു.

പിന്നാലെ ബസിനെ ചെയ്‌സ് ചെയ്ത് വടകര ബസ് സ്റ്റാന്റിലെത്തുകയും ബസിനെ തടഞ്ഞിടുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വാക്കേറ്റത്തിനിടെയാണ് തൊഴിലാളികളെ എയര്‍ പിസ്റ്റള്‍ കാണിച്ച് നിഹാദ് ഭീഷണിപ്പെടുത്തിയത്.

പിന്നാലെ ബസ് തൊഴിലാളികള്‍ നിഹാദിനെ തടഞ്ഞുവെക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Content Highlight: Vlogger points gun at private bus staff; Cap is in police custody