കിവീസിനെതിരായ പരമ്പര വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പോരാട്ടത്തിനിറങ്ങുകയാണ് ടീം ഇന്ത്യ.
ഫെബ്രുവരി നാലിനാണ്ഓസിസിനെതിരെയുള്ള ചതുർദിന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
പരമ്പര വിജയിക്കാനായാൽ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കും.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം തന്നെ ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും, വിരാട് ഈ പരമ്പരയിൽ ഗംഭീര പ്രകടനം കാഴ്ച വെക്കുമെന്നും പരാമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
കോഹ്ലി കുറഞ്ഞത് രണ്ട് സെഞ്ച്വറിയെങ്കിലും നേടുമെന്നും താരത്തിന്റെ മറ്റൊരു മുഖം ഓസീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കാണാമെന്നുമാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്.
“ഓസ്ട്രേലിയക്കെതിരെ കളിക്കുമ്പോൾ വിരാട് തകർക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇത് ബോർഡർ-ഗവാസ്കർ ട്രോഫിയാണ് അതിനാൽ തന്നെ പ്ലെയേഴ്സ് അവരുടെ മാക്സിമം മികവ് പുറത്തെടുക്കും എന്നത് ഉറപ്പാണ്,’ ചോപ്ര പറഞ്ഞു.
“ഓസ്ട്രേലിയക്കെതിരെ ആക്രമിച്ചാണ് വിരാട് എപ്പോഴും കളിക്കുന്നത്. ഓസിസിനെതിരെ അദ്ദേഹം എപ്പോഴും മികവിൽ കളിക്കുന്നു. അതുകൊണ്ട് തന്നെ ഞാൻ വലിയ പ്രതീക്ഷയിലാണ്,’ ചോപ്ര കൂട്ടിച്ചേർത്തു.
ഓസിസിനെതിരെ 48 റൺസ് ശരാശരിയിൽ 1682 റൺസാണ് വിരാടിന്റെ സമ്പാദ്യം.
നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ-ഓസ്ട്രേലിയ ചതുർദിന പരമ്പരയിൽ അടങ്ങിയിരിക്കുന്നത്.
നാഗ്പൂർ, ധരംശാല, ദെൽഹി, അഹമ്മദാബാദ് എന്നീ വേദികളിൽ വെച്ചാണ് മത്സരം നടക്കുന്നത്.