കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകാനായിരുന്നു മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിധി. സീസണില്‍ മൂന്നാം തവണയാണ് താരം ഗോള്‍ഡന്‍ ഡക്കാവുന്നത്.
ജഗദീശ സുജിത്തിന്റെ പന്തില്‍ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
കഴിഞ്ഞ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള വിമര്‍ശനമായിരുന്നു കോഹ്‌ലിക്ക് നേരിടേണ്ടി വന്നത്. താരം സ്വയം ടീമില്‍ നിന്നും മാറി നില്‍ക്കണമെന്നതടക്കമുള്ള വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
കോഹ്‌ലിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കിലും പിന്നാലെയെത്തിയ എല്ലാവരും തകര്‍ത്തടിക്കുകയായിരുന്നു. നായകന്‍ ഫാഫ് ഡു പ്ലസിസിന്റെ അര്‍ധ സെഞ്ച്വറിയും രജത് പാടിദാറിന്റെയും മാക്‌സ്‌വെല്ലിന്റെയും മിന്നുന്ന പ്രകടനവുമായിരുന്നു ആര്‍.സി.ബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
അവസാനമെത്തി ആഞ്ഞടിച്ച ദിനേഷ് കാര്‍ത്തിക്കായിരുന്ന അക്ഷരാര്‍ത്ഥത്തില്‍ ദി ഷോ സ്റ്റീലര്‍. എട്ട് പന്തില്‍ നിന്നും ഒരു ബൗണ്ടറിയും നാല് സിക്‌സറുമടക്കം പുറത്താവാതെ 30 റണ്‍സായിരുന്നു ഡി.കെ സ്വന്തമാക്കിയത്.
നിശ്ചിത ഓവറിന് ശേഷം കാര്‍ത്തിക് ഡ്രസ്സിംഗ് റൂമിലേക്ക് തിരികെയെത്തിയപ്പോഴുള്ള വിരാടിന്റെ പ്രവര്‍ത്തിയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തിക്കിനോടും താരത്തിന്റെ ഇന്നിംഗ്‌സിനോടുമുള്ള ബഹുമാനം വ്യക്തമാക്കുന്ന വിരാടിന്റെ ആക്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
— Diving Slip (@SlipDiving) May 8, 2022
Beautiful gesture from Kohli to appreciate the incredible finishing by Dinesh Karthik. #RCBvSRH#ViratKohli𓃵 #dineshkarthik pic.twitter.com/F3pG5Ldcxr
— Dr. Sujin Eswar 🇮🇳 (@SujinEswar1) May 8, 2022
ഇതോടെ ഗോള്‍ഡന്‍ ഡക്കായതിന് വിമര്‍ശിച്ചവര്‍ തന്നെ വിരാടിനെ പ്രശംസിച്ച് രംഗത്തെത്തുകയായിരുന്നു.
VirVirat Kohli’s reaction to Dinesh Karthik’s mad hitting at the end is everything ❤️ well played @DineshKarthik#ViratKohli𓃵#SRHvsRCB #IPL2022 pic.twitter.com/Qpr0jEUxMq
— Nancy Singh (@NancySi44500898) May 8, 2022
ബെംഗളൂരു ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സിന് കാര്യം ഒട്ടും തന്നെ പന്തിയായിരുന്നില്ല. ആര്‍.സി.ബിയുടെ ഓപ്പണര്‍ വിരാടിനെ ഡക്കായി മടക്കിയതിന്റെ പ്രതികാരമെന്നോണം സണ്‍റൈസേഴ്‌സിന്റെ രണ്ട് ഓപ്പണര്‍മാരേയും ഡക്കാക്കി മടക്കിയാണ് ആര്‍.സി.ബി തുടങ്ങിയത്.
അഭിഷേക് ശര്‍മ മൂന്ന് പന്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒരു പന്ത് പോലും നേരിടാതെയാണ് പുറത്തായത്.
പിന്നാലെയെത്തിയ ത്രിപാഠിയും മര്‍ക്രമും പൂരാനും പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റും വീണതോടെ സണ്‍റൈസേഴ്‌സ് 125ന് ഓള്‍ ഔട്ടാവുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ 12 മത്സരത്തില്‍ നിന്നും 7 വിജയവുമായി 14 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു. തുടര്‍വിജയങ്ങള്‍ക്ക് പിന്നാലെ തുടര്‍ പരാജയവും ശീലമാക്കിയ സണ്‍റൈസേഴ്‌സ് ആറാം സ്ഥാനത്താണ്.
Content Highlight: Virat Kohli’s Gesture For Dinesh Karthik In Dressing Room Goes Viral