ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ മാത്രമാണ് ഇതിന് മുമ്പ് ടി-20 ലോകകപ്പില്‍ നിന്നും ആയിരം റണ്‍സ് തികച്ചിട്ടുള്ളത്. 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ 31 ഇന്നിങ്‌സില്‍ നിന്നുമാണ് മഹേല മില്ലേനിയമടിച്ചത്. 1016 റണ്‍സാണ് ടി-20 ലോകകപ്പില്‍ നിന്നും ജയവര്‍ധനെയുടെ പേരിലുള്ളത്.
ഇനിയുള്ള മത്സരങ്ങളില്‍ നിന്നും കേവലം 16 റണ്‍സ് മാത്രം നേടിയാല്‍ ജയവര്‍ധനെയെ മറികടന്ന് ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും വിരാടിന് സ്വന്തമാക്കാം.
അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ 133 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്.
സൂര്യകുമാറിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും മാത്രമാണ് ഇരട്ടയക്കം കണ്ടത്. 14 പന്തില്‍ നിന്നും 15 റണ്‍സായിരുന്നു രോഹിത് സ്വന്തമാക്കിയത്.
നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും നാല് ഓവറില്‍ ഒരു മെയ്ഡിനടക്കം 15 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍ണെലുമാണ് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്. ആന്‍ റിച്ച് നോര്‍ട്‌ജെ ഒരു വിക്കറ്റും സ്വന്തമാക്കി.