Sports News
പ്രശസ്തിയില്‍ സച്ചിനെ പിന്തള്ളി കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2021 Dec 23, 11:32 am
Thursday, 23rd December 2021, 5:02 pm

 

ഇന്ത്യയില്‍ ഏറ്റവുമധികം പ്രശസ്തരായ കായികതാരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യയിലെ ഏക സ്‌പെഷ്യലൈസ്ഡ് മീഡിയ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഓര്‍മാക്‌സ് മീഡിയ.

ഓര്‍മാക്‌സിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം പ്രശസ്തനായ കായിക താരം ഇന്ത്യന്‍ ടെസ്റ്റ് നായകനായ വിരാട് കോഹ്‌ലിയാണ്.

താരത്തിന്റെ ഫോമില്ലായ്മയും നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കവും വിരാടിന്റെ ഫാന്‍ബേസിനെ ബാധിച്ചിട്ടില്ല എന്നാണ് ഓര്‍മാക്‌സിന്റെ വിലയിരുത്തല്‍. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നതും കോഹ്‌ലിയെ തന്നെയാണ്.

മുന്‍ ഇന്ത്യന്‍ നായകനായ എം.എസ്. ധോണിയാണ് പട്ടികയിലെ രണ്ടാമന്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ നായകനായി തെരഞ്ഞെടുത്ത രോഹിത് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍.

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയാണ് ഓര്‍മാക്‌സിന്റെ പട്ടികയിലെ നാലാമന്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. പ്രശസ്തിയുടെ എണ്ണത്തില്‍ വിരാട് സച്ചിനേക്കള്‍ എത്രയോ മുന്നിലാണെന്നും പട്ടിക വ്യക്തംമാക്കുന്നു.

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഇന്ത്യയില്‍ പ്രശസ്തനായ കായികതാരങ്ങളുടെ പട്ടികയില്‍ ആറാമന്‍. ഇതിന് പിന്നാലെ കെ.എല്‍. രാഹുല്‍, പി.വി. സിന്ധു, സൈന നെഹ്‌വാള്‍, നീരജ് ചോപ്ര എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

 

ഓര്‍മാക്‌സിന്റെ പുറത്ത് വിട്ട പട്ടിക.

1. വിരാട് കോഹ്‌ലി
2. മഹേന്ദ്ര സിംഗ് ധോണി
3. രോഹിത് ശര്‍മ
4. ക്രിസ്റ്റ്യാനോ റൊണോള്‍ഡോ
5. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
6. ലയണല്‍ മെസി
7. കെ.എല്‍. രാഹുല്‍
8.പി.വി. സിന്ധു
9. സൈന നെഹ്‌വാള്‍
10.നീരജ് ചോപ്ര

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Virat beats Dhoni, Rohit and Ronaldo to top in Ormax Media’s list