എല്‍ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സലോണയെ തോല്‍പ്പിച്ചു.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് കറ്റാലന്‍മാരുടെ കഥകഴിച്ചത്. മത്സരത്തില്‍ ഇരട്ടഗോള്‍ നേടിക്കൊണ്ട് മികച്ച പ്രകടനമാണ് ഈ 20കാരന്‍ നടത്തിയത്. ഇതിന് പിന്നാലെ ജൂഡിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ചിരിക്കുയാണ് സഹതാരമായ വിനീഷ്യസ് ജൂനിയര്‍.
☝️☝️ @BellinghamJude: “Me encantan las remontadas”.#ElClásico pic.twitter.com/ELfXXHltXa
— Real Madrid C.F. (@realmadrid) October 28, 2023
El 5️⃣ tiene magia… pic.twitter.com/MQ8VxjitTY
— Real Madrid C.F. (@realmadrid) October 28, 2023
ജൂഡ് ബെല്ലിങ്ഹാമിനെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തുകയായിരുന്നു വിനീഷ്യസ്.
‘അവന്‍ അവിശ്വസനീയമാണ് എപ്പോഴും വ്യത്യസ്തമായ പ്രകടനങ്ങളാണ് അവന്‍ കാഴ്ചവെക്കുന്നത്. ഇവിടുത്തെ ആരാധകര്‍ക്ക് റൊണാള്‍ഡോയെ പരിജിതമായിരുന്നു എന്നാല്‍ ഇപ്പോള്‍ ജൂഡിനെ ഞങ്ങള്‍ക്ക് അതുപോലെ തോന്നുന്നു. ഞങ്ങള്‍ എപ്പോഴും ഒരുമിച്ചു കളിക്കുന്നു. ഇത് കളിക്കളത്തില്‍ ഒരുപാട് ഐക്യം സൃഷ്ടിക്കാനും അതുവഴി മികച്ച ടീമാക്കി മാറ്റാനും ഞങ്ങള്‍ക്ക് സാധിക്കും,’ വിനീഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി ഓരോ മത്സരത്തിലും മിന്നും പ്രകടനമാണ് ജൂഡ് കാഴ്ചവെക്കുന്നത്. റയല്‍ മാഡ്രിഡിനായി 13 ഗോളുകള്‍ നേടിക്കൊണ്ട് മുന്നേറുകയാണ് ഈ ഇംഗ്ലണ്ടുകാരന്‍. അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡും ജൂഡ് തകര്‍ത്തിരുന്നു. റയലിനായി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന നേട്ടത്തോടെയാണ് ജൂഡ് റൊണാള്‍ഡോയെ മറികടന്നത്.
Nacido para jugar en el @RealMadrid. pic.twitter.com/XPUJ3KFyCU
— Real Madrid C.F. (@realmadrid) October 28, 2023
മത്സരത്തില്‍ തുടക്കത്തില്‍ ആറാം മിനിട്ടില്‍ ജര്‍മന്‍ താരമായ ലൈകായ് ഗുണ്ടോഗനാണ് ബാഴ്സക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
68ാം മിനിട്ടില്‍ ഒരു മനോഹരമായ ലോങ്ങ് റേഞ്ചര്‍ ഗോളിലൂടെ ജൂഡ് റയലിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ജൂഡ് വീണ്ടും ബാഴ്സയുടെ പോസ്റ്റില്‍ പന്തെത്തിച്ചപ്പോള്‍ റയല്‍ 2-1ന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ലാ ലിഗ പോയിന്റ് ടേബിളിന്റെ തലപ്പത്ത് എത്താനും ഹലാ മാഡ്രിഡിന് സാധിച്ചു. അതേസമയം തോല്‍വിയോടെ ബാഴ്സ മൂന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.
Content Highlight: Vinicius Junior praises Jude Bellingham performance against Barcelona.