2022ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ കോമഡി ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് എഴുതിയത്. ടൊവിനോ തോമസ്, കല്ല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിലെ മണവാളൻ തഗ് എന്ന പാട്ട് വളരെ ഹിറ്റ് ആയിരുന്നു.
ഇപ്പോൾ ആ പാട്ട് പാടിയ ഡാബ്സീയിലേക്ക് എത്തിയത് വളരെ യാദൃശ്ചികമായിട്ടാണെന്ന് പറയുകയാണ് സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ.
ഡാബ്സീയിലേക്ക് എത്തിയത് വളരെ യാദൃശ്ചികമായിട്ടാണെന്നും ഡാബ്സീയുമായി കൊളാബറേറ്റ് ചെയ്യണമെന്ന് പ്രീപ്ലാൻ ചെയ്തിട്ടില്ലെന്നും ഖാലിദ് റഹ്മാൻ പറയുന്നു. തല്ലുമാല പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് അഷ്റഫ് ഹംസയുടെ മകൻ വഴിയാണ് ഈ പാട്ട് കേട്ടതെന്നും അപ്പോൾ ആകെ നാല് വരികൾ മാത്രമാണ് ചെയ്തിരുന്നതെന്നും ഖാലിദ് പറഞ്ഞു. പാട്ട് കേട്ട് കഴിഞ്ഞപ്പോൾ നന്നായിട്ട് തോന്നിയെന്നും ആ പാട്ട് ഡെവലപ് ചെയ്ത് സിംഗിൾ ട്രാക്ക് കേട്ടപ്പോൾ ഭയങ്കര ഇഷ്ടമായി എന്നും ഖാലിദ് കൂട്ടിച്ചേർത്തു.
ക്യു സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു ഖാലിദ്.
‘ഡാബ്സീയുടെ സെലിബ്രേഷൻ വളരെ യാദൃശ്ചികമായി സംഭവിച്ചിട്ടുള്ള കാര്യമാണ്. ഡാബ്സീയുടെ കേസ് കൊളാബറേറ്റ് ചെയ്യണമെന്ന് നമ്മൾ ഒരിക്കലും പ്രീപ്ലാൻ ചെയ്ത് സംഭവിച്ചിട്ടുള്ള ഒരു കാര്യമല്ല.
ആ പാട്ട് സംഭവിക്കുന്നത് എങ്ങനെയാണെന്ന് വച്ചാൽ, തല്ലുമാല പോസ്റ്റ് പ്രൊഡക്ഷൻ ചെയ്ത് കൊണ്ടിരുന്നപ്പോൾ അഷ്റഫ് ഹംസ എന്ന ഡയറക്ടറുടെ മകൻ സിദ്ധു വഴി പാട്ട് എന്നെ കേൾപ്പിച്ചു.
അപ്പോൾ കുറച്ച് മാത്രമേ അവർ ചെയ്തിട്ടുള്ളു. നാല് വരികളെ ഉണ്ടായിരുന്നുള്ളു. കൊള്ളാമെന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു പടത്തിൽ ടൊവിയുടെ ക്യാരക്ടർ ഒരു മണവാളൻ ആയിട്ടാണ്. മുഹ്‌സിനും അത് ഇഷ്ടപ്പെട്ടു. പിന്നെ ഡെവലപ് ചെയ്ത് സിംഗിൾ ട്രാക്ക് കേട്ടപ്പോൾ ഭയങ്കര ഇഷ്ടമായി,’ ഖാലിദ് പറയുന്നു.
Content Highlight: Khalid Rahman Talking About Manavalan Thug Song in Thallumala