ലോകേഷ് കനകരാജൂം ഉലകനായകന്‍ കമല്‍ഹാസനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം വിക്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രൊമോഷന്‍ വന്‍ ലെവലില്‍ തന്നെ മുന്നോട്ട് പോവുകയാണ്.
ചിത്രത്തിന്റെ് പ്രൊമോഷന്‍ ഇവന്റുകള്‍ നടക്കുന്ന സ്ഥലങ്ങളെ പറ്റിയുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
വിക്രം റിലിസ് ചെയുന്ന ദിവസം വരെ നിരവധി ഇടങ്ങളിലാണ് പ്രൊമോഷന്‍ ഇവന്റുകള്‍ നടക്കുക.മേയ് 26 വ്യാഴാഴ്ച പ്രൊമോഷന്‍ ഇവന്റ് നടക്കുന്നത് ദല്‍ഹിയിലാണ്, 27ന് കൊച്ചിയിലും, 28ന് ബിഗ് ബോസ് മലയാളത്തിലുമായിട്ടാണ് മലയാളി പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള പ്രൊമോഷന്‍ ഇവന്റുകള്‍ നടക്കുന്നത്.ഇതേ ദിവസം തന്നെ മുംബൈയിലും പ്രൊമോഷന്‍ ഇവന്റ് ഉണ്ടാകും.29 ന് മലേഷ്യയിലെ കോലാലമ്പൂരിലും, 31ന് ഹൈദരാബാദിലും ഇവന്റുകള്‍ ഉണ്ടാകും. ജൂണ് 1ന് ഇവന്റ് നടക്കുക ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വെച്ചാണ്.
വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Action packed Week ahead 🔥 #Vikram Promotions all set to rage#KamalHaasan #VikramHitlist #VikramFromJune3 @ikamalhaasan @Dir_Lokesh
@VijaySethuOffl #FahadhFaasil @anirudhofficial #Mahendran @RKFI @turmericmediaTM pic.twitter.com/IrOiacLdVl— Raaj Kamal Films International (@RKFI) May 26, 2022
Content Highlight : Vikram movie Promotion event list