മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് വിജയരാഘവനെ തേടിയെത്തിയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. ശ്രീനിവാസന്റെ തിരക്കഥകള്‍ എപ്പോഴും പഴുതടച്ചതായിരിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു. അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും ആ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതാന്‍ സാധിക്കില്ലെന്നും ആര് വിചാരിച്ചാലും അതിന് സാധിക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ മികച്ച തിരക്കഥാകൃത്തികളില്‍ ഒരാളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പുള്ളിക്കല്ലാതെ മറ്റാര്‍ക്കും ആ തിരക്കഥ തിരുത്താന്‍ സാധിക്കില്ല. ആര് വിചാരിച്ചാലും അതിന് സാധിക്കില്ല- വിജയരാഘവന്‍
മറ്റുള്ളവരുടെ സ്‌ക്രിപ്റ്റില്‍ വേറൊരാള്‍ ഒന്നോ രണ്ടോ സീന്‍ എഴുതിച്ചേര്‍ത്താല്‍ പെട്ടെന്ന് മനസിലാകാന്‍ സാധ്യതയില്ലെന്നും എന്നാല്‍ ശ്രീനിവാസന്റെ സ്‌ക്രിപ്റ്റില്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അത്തരത്തിലുള്ള തിരക്കഥാകൃത്തുകളാണ് സിദ്ദിഖ് ലാല്‍ കോമ്പോയെന്നു വിജയരാഘവന്‍ പറയുന്നു. അവരുടെ സ്‌ക്രിപ്റ്റില്‍ കൂടുതലായും അവര്‍ക്ക് പരിചിതമായ തമാശകളായിരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
സിദ്ദിഖ് ലാല്‍ കോമ്പോയുടെ സ്‌ക്രിപ്റ്റില്‍ ഓരോരുത്തരും പറയേണ്ട ഡയലോഗ് കൃത്യമായി എഴുതിയിട്ടുണ്ടാകുമെന്നും ആ ആര്‍ട്ടിസ്റ്റല്ലാതെ മറ്റാര് പറഞ്ഞാലും അത്തരം ഡയലോഗ് വര്‍ക്കാകില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പറയേണ്ട ഡയലോഗ് മുകേഷോ മറ്റേതെങ്കിലും ആര്‍ട്ടിസ്‌റ്റോ പറഞ്ഞാല്‍ അതിലെ കോമഡി വര്‍ക്കാകില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘മലയാളത്തിലെ മികച്ച തിരക്കഥാകൃത്തികളില്‍ ഒരാളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പുള്ളിക്കല്ലാതെ മറ്റാര്‍ക്കും ആ തിരക്കഥ തിരുത്താന്‍ സാധിക്കില്ല. ആര് വിചാരിച്ചാലും അതിന് സാധിക്കില്ല. ബാക്കി റൈറ്റേഴ്‌സിന്റെ സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ ആര്‍ക്കെങ്കിലും സാധിച്ചെന്ന് വരാം. പക്ഷേ, ശ്രീനിയുടെ സ്‌ക്രിപ്റ്റില്‍ അത് സാധിക്കില്ല.
അതുപോലെയാണ് സിദ്ദിഖ് ലാല്‍ കോമ്പോയുടെ സ്‌ക്രിപ്റ്റും. അവരുടെ സ്‌ക്രിപ്റ്റിലുള്ള തമാശകള്‍ സ്വന്തം അനുഭവത്തില്‍ നിന്നുള്ളതായിരിക്കും. അതുമായി കണക്ട് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പറ്റില്ല. അവരുടെ സ്‌ക്രിപ്റ്റിലെ ഡയലോഗിനും അത്തരം പ്രത്യേകതയുണ്ട്. ഓരോ ആര്‍ട്ടിസ്റ്റിനും ചേരുന്ന ഡയലോഗായിരിക്കും അവര്‍ എഴുതിയിട്ടുണ്ടാവുക.
ആ ഡയലോഗ് ആ ആര്‍ട്ടിസ്റ്റ് പറഞ്ഞാല്‍ മാത്രമേ വര്‍ക്കാകുള്ളൂ. എന്റെ ഡയലോഗ് മുകേഷോ അയാളുടെ ഡയലോഗ് ഞാനോ പറഞ്ഞാല്‍ ഓഡിയന്‍സിന് വര്‍ക്കാകില്ല,’ വിജയരാഘവന്‍ പറഞ്ഞു.
Content Highlight: Vijayaraghavan about the specialties of Sreenivasan’s script