'വിക്രം ഏറ്റെടുത്തതിന് നന്ദി, ഭാഷക്കപ്പുറം സിനിമ സ്വീകരിക്കുന്നവരാണ് മലയാളികള്‍'; വിജയ് സേതുപതി
Entertainment news
'വിക്രം ഏറ്റെടുത്തതിന് നന്ദി, ഭാഷക്കപ്പുറം സിനിമ സ്വീകരിക്കുന്നവരാണ് മലയാളികള്‍'; വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th June 2022, 3:30 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസനെ നായകനാക്കി പുറത്തുവന്ന സിനിമയാണ് വിക്രം. സകല റെക്കോഡുകളും തകര്‍ത്ത് ചിത്രമിപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ വിജയ് സേതുപതിയും എത്തിയിരുന്നു. സന്താനം എന്ന വിജയ് സേതുപതിയുടെ വില്ലന്‍ വേഷം ഏറെ ശ്രദ്ധനേടിയതുമാണ്. ഇപ്പോഴിതാ സന്താനത്തെയും വിക്രമിനെയും സ്വീകരിച്ച മലയാളികള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.

കൊച്ചിയില്‍ തന്റെ പുതിയ ചിത്രം മാമനിതന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു വിജയ് സേതുപതി നന്ദി പറഞ്ഞത്.

‘എന്റെ സ്വന്തം നാട്ടില്‍ വരുന്നത് പോലെയാണ് കേരളത്തില്‍ വരുമ്പോള്‍ കിട്ടുന്ന സ്‌നേഹം. വിക്രം സിനിമയെ സ്വികരിച്ചതിന് നന്ദി, കേരളത്തിലുള്ളവര്‍ ഭാഷ വിത്യാസമില്ലാതെ നല്ല ചിത്രങ്ങള്‍ സ്വീകരിക്കുന്നവരാണ്. വിക്രം ഏറ്റെടുത്ത പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു.’; വിജയ് സേതുപതി പറഞ്ഞു.

ജൂണ്‍ 24 നാണ് മാമനിതന്‍ തിയേറ്ററുകളില്‍ എത്തുന്നത്. സീനു രാമസ്വാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസനെയും വിജയ് സേതുപതിയെയും കൂടാതെ ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ എത്തിയിരുന്നു ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ സൂര്യയുമുണ്ട്. സിനിമ ഇതുവരെ.ലോകമെമ്പാടും നിന്ന് 300 കോടിയിലേറെ രൂപയാണ് സ്വന്തമാക്കിയത്.

Content Highlight : Vijay sethupathy Thanking kerala audience for accepting Vikram