എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഏഴ് വര്‍ഷത്തെ മനോഹരമായ യാത്രയാണ് എമ്പുരാനെന്നും ഇതുപോലൊരു സിനിമ ചെയ്യുന്നത് ഒരിക്കലും എളുപ്പമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലാപാനി എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സിനിമയുണ്ടാകാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ചിത്രം എമ്പുരാനാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇതൊരു സിനിമയല്ല. ഞങ്ങളുടെ ചോരയും നീരുമാണ് – മോഹന്‍ലാല്‍
ഇതുപോലൊരു സിനിമ ഉണ്ടാക്കുക എന്നത് തങ്ങളുടെ എല്ലാ കാലത്തെയും സ്വപ്നമായിരുന്നുവെന്നും പൃഥ്വിരാജിലൂടെ ആ സ്വപ്നം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എമ്പുരാന്‍ ഒരു സിനിമാ മാത്രമല്ലെന്നും തങ്ങളുടെ ചോരയും നീരുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏഴ് വര്‍ഷത്തെ മനോഹരമായ യാത്രയാണ് എമ്പുരാന്‍. ഇതുപോലൊരു സിനിമ ചെയ്യുന്നത് ഒരിക്കലും എളുപ്പമല്ല. നമ്മള്‍ പല സിനിമകളെയും പാന്‍ ഇന്ത്യന്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ഇതാണ് ശരിക്കുമുള്ള പാന്‍ ഇന്ത്യന്‍ ചിത്രം.
ഇതുപോലൊരു സിനിമ ഉണ്ടാക്കുക എന്നത് ഞങ്ങളുടെ എല്ലാ കാലത്തെയും സ്വപ്നമായിരുന്നു. അവസാനം പൃഥ്വിരാജ് ആ സ്വപ്നം സാക്ഷാത്കരിച്ചു
വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞങ്ങള്‍ കാലാപാനി എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സിനിമ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഞങ്ങളുടെ തന്നെ പ്രൊഡക്ഷന്‍ ഹൗസായിരുന്നു അതിന്റെ നിര്‍മാതാക്കള്‍. ഇതുപോലൊരു സിനിമ ഉണ്ടാക്കുക എന്നത് ഞങ്ങളുടെ എല്ലാ കാലത്തെയും സ്വപ്നമായിരുന്നു. അവസാനം പൃഥ്വിരാജ് ആ സ്വപ്നം സാക്ഷാത്കരിച്ചു.
ഇതുപോലൊരു സിനിമയുണ്ടാക്കിയതിന് പൃഥ്വിയോട് ഒരുപാട് നന്ദി. സത്യത്തില്‍ ഇതൊരു സിനിമയല്ല. ഞങ്ങളുടെ ചോരയും നീരുമാണ്. ഞങ്ങള്‍ ഒരു ട്രിയോളജി ആയിട്ടാണ് ഇത് ആരംഭിച്ചത്. ആദ്യം ഞങ്ങള്‍ ലൂസിഫര്‍ ചെയ്തു. പിന്നീട് എമ്പുരാന്‍, ഇനി ഞങ്ങള്‍ ഒരു സിനിമയുമായി നിങ്ങളുടെ മുന്നില്‍ എത്തും.
ഈ സിനിമയെ കുറിച്ച് ഞാന്‍ കൂടുതല്‍ എന്തെങ്കിലും സംസാരിക്കണോ എന്നെനിക്ക് അറിയില്ല. കാരണം സിനിമ തന്നെ നിങ്ങളോട് സംസാരിക്കും,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal Talks About Empuraan Movie