Obituary
ഒരു ആയുഷ്‌കാലത്തേക്കുള്ള ഓര്‍മ്മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കിവെച്ച് അവന്‍ പോയി; ഷാനവാസ് നരണിപ്പുഴയുടെ നിര്യാണത്തില്‍ വിജയ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Dec 23, 05:51 pm
Wednesday, 23rd December 2020, 11:21 pm

കൊച്ചി: സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടനും നിര്‍മാതാവുമായ വിജയ് ബാബു. ഒരു ആയുഷ്‌കാലത്തേക്കുള്ള ഓര്‍മ്മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കിവെച്ച് അവന്‍ പോയി എന്നാണ് വിജയ് പറഞ്ഞത്.

ഷാനവാസിന്റെ ജീവനായി കഴിവിന്റെ പരമാവധി ശ്രമിച്ചെന്നും, ഒരുപാട് സ്‌നേഹം മാത്രമെന്നും വിജയ് ഫേസ്ബുക്കിലെഴുതി.

ബുധനാഴ്ച രാത്രിയോടെയാണ് ഷാനവാസ് നരണിപ്പുഴ അന്തരിച്ചത്. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രിയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 10.20 നാണ് അന്ത്യം സംഭവിച്ചത്.

സൂഫിയും സുജാതയും, കരി എന്നീ സിനിമകളുടെ സംവിധായകനാണ്. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായിരുന്നു സൂഫിയും സുജാതയും.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ആയുഷ്‌ക്കാലത്തേക്കുള്ള ഓര്‍മകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവന്‍ പോയി…. നമ്മുടെ സൂഫി..

We tried our best for u shaanu … love u lots

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vijay Babu Condolence On Shanvas Naranipuzha