ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചത് കൊണ്ട് ഇന്ത്യൻ ജനതക്ക് എന്ത് മോക്ഷമാണ് ലഭിക്കാൻ പോകുന്നത് | ശിവജിയും ഔറംഗസേബും ആധുനിക കാലത്തിന്റെ മഹത്തായ ആദർശമാണെന്ന് ആധുനിക ജനായത്ത ബോധ്യമുള്ള ഒരാളും പറയില്ല. കാരണം, ശിവജിയും ഔറംഗസേബും ജീവിച്ചത് രാജഭരണ കാലത്താണ്. അതിന്റെ സാധ്യതകളും പരിമിതികളുമുണ്ടാകും | ഏഴാം ക്ലാസിലെയോ എട്ടാം ക്ലാസിലെയോ കുട്ടികൾ സാമൂഹ്യപാഠത്തിന്റെ നാല് ക്ലാസുകൾ കഴിഞ്ഞാൽ രണ്ട് ചേരികളാകും. ഹിന്ദുക്കളെല്ലാം ശിവജിയുടെയും മുസ്‌ലിങ്ങളെല്ലാം ഔറംഗസേബിന്റെയും ഭാഗമാകും | ബുദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന ബീഹാറിലുൾപ്പടെ ഇന്ന് എവിടെയാണ് ബുദ്ധമതമുള്ളത്. അതൊരു ദിവസം ആവിയായി അപ്രത്യക്ഷമായതല്ല, വംശഹത്യ നടത്തിയതാണ്. ആ വംശഹത്യയുടെ തുടർച്ചയിൽ തന്നെയാണ് മുസ്‌ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും പൊളിക്കുന്നത് | ഇന്ത്യൻ യാഥാർത്ഥ്യത്തെ മനസിലാക്കണമെങ്കിൽ ഒരു കമ്യൂണിസ്റ്റുകാരന്റെ മേശപ്പുറത്ത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും അംബേദ്കറിന്റെ അനിഹിലേഷൻ ഓഫ് കാസ്റ്റും വേണം. യൂറോപ്പിൽ അത് വേണ്ട, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം മതി | കെ.ഇ.എൻ സംസാരിക്കുന്നു
Content Highlight: K.E.N talks about Chhaava, Aurangzeb, holi
