Bar Case
തെളിവില്ല; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 05, 06:16 am
Monday, 5th March 2018, 11:46 am

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി. കെ.ജി.ബൈജു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാണിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അടുത്തയാഴ്ച കോടതി കേസ് പരിഗണിക്കുമ്പോള്‍ വിമര്‍ശനം നേരിടുമെന്നതിനാലാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

നേരത്തെ രണ്ടു തവണയും സമാനമായ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു. ശങ്കര്‍ റെഡ്ഡിയും വിന്‍സന്‍ എം പോളും വിജിലന്‍സ് ഡയറക്ടര്‍മാര്‍ ആയിരുന്ന സമയത്താണ് നേരത്തെ രണ്ടു തവണ അന്വേഷണ സംഘം മാണിക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.