ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ ഗബ്ബി. അദിതി സിങ്ങായി വാമിഖ ഗബ്ബി എത്തിയപ്പോള്‍ ദാസ് ആയി എത്തിയത് ടൊവിനോ തോമസായിരുന്നു. ഒറ്റ ചിത്രത്തിലൂടെത്തന്നെ സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടാന്‍ വാമിഖ എന്ന പഞ്ചാബിക്കാരിക്ക് കഴിഞ്ഞു.
വാമിഖ ഗബ്ബിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വാമിഖയെന്ന് ടൊവിനോ പറയുന്നു. ഗോദ ചെയ്യുന്ന സമയത്താണ് ഗപ്പി റിലീസാകുന്നത് എന്നും അതുകൊണ്ട് വാമിഖ ആ ചിത്രം തിയേറ്ററില്‍ പോയി കണ്ടെന്നും അതിന് ശേഷം തന്നോടുള്ള ഇഷ്ടം രണ്ട് ശതമാനം കൂടിയെന്നും വാമിഖ പറഞ്ഞിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു.
ഗോദ മുതല്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളതെന്നും തന്റെ എല്ലാ സിനിമകളും സ്ഥിരമായി കണ്ട് വാമിഖ അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ആണ്‍ സുഹൃത്തിനോടെന്നപോലെ തനിക്ക് വാമിഖയോടും സംസാരിക്കാന്‍ കഴിയുമെന്നും ഒരു ‘എടാ, പോടാ’ ബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും ടൊവിനോ പറഞ്ഞു.
ഒരു ആണ്‍ സുഹൃത്തിനോട് എങ്ങനെ പെരുമാറുന്നു അതേ രീതിയില്‍ എനിക്ക് അവളോട് പെരുമാറാന്‍ കഴിയും. ഒരു ‘എടാ, പോടാ’ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്
‘എന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വാമിഖ ഗബ്ബി. ഗോദ ചെയ്യുന്ന സമയത്താണ് ഗപ്പി റിലീസാകുന്നത്. ഗപ്പി കണ്ടിട്ട് എന്നോടുള്ള ഇഷ്ടം രണ്ട് ശതമാനം കൂടി എന്നാണ് അവള്‍ വന്ന് പറഞ്ഞത്. വാമിഖ ആദ്യമായി കാണുന്ന മലയാളം സിനിമയും ഗപ്പി ആയിരുന്നു. ഗപ്പി തിയേറ്ററില്‍ പോയി കണ്ട വളരെ ചുരുക്കം ആളുകളില്‍ ഒരാളാണ് അവള്‍. ഗോദയുടെ ലൊക്കേഷനില്‍ വന്നപ്പോള്‍ നീ തന്നെയാണോ അത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്.
ഗപ്പി കണ്ടിട്ട് എന്നോടുള്ള ഇഷ്ടം രണ്ട് ശതമാനം കൂടി എന്നാണ് അവള്‍ വന്ന് പറഞ്ഞത്
അന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഗോദയുടെ സമയം മുതല്‍ ഇന്നുവരെയും അതുണ്ട്. എന്റെ സിനിമകളെല്ലാം അവള്‍ സ്ഥിരമായി കാണുകയും അഭിനന്ദിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. ഒരു ആണ്‍ സുഹൃത്തിനോട് എങ്ങനെ പെരുമാറുന്നു അതേ രീതിയില്‍ എനിക്ക് അവളോട് പെരുമാറാന്‍ കഴിയും. ഒരു ‘എടാ, പോടാ’ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Wamiqa Gabbi