Entertainment news
വിധു വിന്‍സെന്റിന്റെ 'വൈറല്‍ സെബി'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 14, 07:06 am
Saturday, 14th August 2021, 12:36 pm

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറല്‍ സെബിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവുന്ന ആദ്യ ചിത്രമാണിത്. മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേര്‍ന്നാണ് പുറത്തിറക്കിയത്.

സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vidhu vincent new movie title poster out