മനസ്സു നിറഞ്ഞ് നൃത്തം വെക്കുന്ന അഹ്മദ് എന്ന അഫ്ഗാന്‍ ബാലന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുയാണ്. അഫ്ഗാനിലെ ലോഗര്‍ പ്രദേശത്ത് വെച്ച് കുഴിബോംബ് അപകടത്തില്‍ പെട്ട് കാലുകള്‍ നഷ്ടപ്പെട്ട അഹ്മദിന് പുതിയ കൃത്രിമ കാല് ലഭിച്ചതിന്റെ സന്തോഷമാണ് നൃത്തത്തിന് പിന്നില്‍.
പരമ്പരാഗത അഫ്ഗാന്‍ വസ്ത്രമായ നീല പയ്‌റാന്‍ ധരിച്ച്, അന്താരാഷ്ട്ര റെഡ് ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ വെച്ച് കൃത്രിമക്കാലുപയോഗിച്ച് നൃത്തച്ചുവട് വെക്കുന്ന അഹ്മദ് അതിജീവനത്തിന്റെ പ്രതീകമാണെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
Ahmad received artificial limb in @ICRC_af Orthopedic center, he shows his emotion with dance after getting limbs. He come from Logar and lost his leg in a landmine. This is how his life changed and made him smile. pic.twitter.com/Sg7jJbUD2V
— Roya Musawi (@roya_musawi) May 6, 2019
അഫ്ഗാനിലെ യുദ്ധഭൂമികളുടെ ഭീതിയില്‍ പെട്ട് ജീവിക്കുന്ന അനേകം കുട്ടികളിലൊരാളാണ് അഹ്മദ്. 2018ല്‍ 927 കുട്ടികളെങ്കിലും കൊല്ലപ്പെട്ടന്നാണ് യു.എ.എ.എം.എയുടെ കണക്കുകള്‍ പറയുന്നത്. ഒരു വര്‍ഷം ഇത്രയും അധികം കുട്ടികള്‍ അഫ്ഗാനില്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. 2018ല്‍ 3062 കുട്ടികള്‍ക്കാണ് അഫ്ഗാനില്‍ പരിക്കു പറ്റിയത്.
നീണ്ട 20 വര്‍ഷങ്ങളോളമായി അഫ്ഗാന്‍ ഇന്നും പൂര്‍ണ്ണമായും ജനാധിപത്യ വ്യവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല. രാജ്യത്ത് താലിബാന്റെ സ്വാധീനത്തെ ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകളായുള്ള അമേരിക്കയുടെ ശ്രമങ്ങളും ഫലം കണ്ടിട്ടില്ല. ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെടുകയും, ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഇക്കാലയളവില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
This little boy embodies #Afghanistan: both its pain and its resilience. https://t.co/J5q8ZbN4hW
— Frud Bezhan (@FrudBezhan) May 7, 2019
Literally can’t stop watching this video. We have so much to celebrate in life. ♥️ https://t.co/2Arp8CNcjE
— Sophie. (@sophiiieee__) May 7, 2019